ചിക്കാഗോ ഇൻഡോ യുഎസ് ലയൺസ് ക്ലബും എംഐബിജി ഫൗണ്ടേഷനും സംയുക്തമായി ഈ ശൈത്യകാലത്ത് തണുപ്പിനെതിരെ കമ്പിളിപ്പുതപ്പുകൾ വിതരണം ചെയ്ത് പാവങ്ങൾക്ക് ആശ്വാസമാകുന്നു . വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ പുതപ്പ് വിതരണ പരിപാടിയിലൂടെ, ഇന്ത്യയിലുടനീളമുള്ള പാവപ്പെട്ട കുടുംബങ്ങൾക്കും വ്യക്തികൾക്കും ആശ്വാസമാകുകയാണ് ഈ സംഘടനകൾ.
അനുകമ്പയും സഹവർത്തിത്വവും കൊണ്ട് എന്ത് നേടാനാകുമെന്നതിൻ്റെ മഹത്തായ ഉദാഹരണമാണ് ഈ പങ്കാളിത്തം എന്ന് ചിക്കാഗോ ഇൻഡോ യുഎസ് ലയൺസ് ക്ലബ് പ്രസിഡൻ്റ് ലയൺ കിഷൻ ത്രിവേദി പറഞ്ഞു.“ MIBG ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ നിരവധി പേരുടെ ജീവിതങ്ങളിൽ മാറ്റമുണ്ടാക്കാൻ സഹായിക്കുന്നതിൽ അഭിമാനമുണ്ട്. ഒരു പുതപ്പ് നൽകുക എന്നത് പോലെയുള്ള ലളിതമായ ഒരു കാര്യത്തിന് പോലും കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരാളെ സംബന്ധിച്ച് വളരെ വലിയ അർത്ഥതലങ്ങളുണ്ട് . ഞങ്ങളുടെ ഈ ഉദ്യമം മറ്റുള്ളവർക്കും തങ്ങളുടേതായ വഴികളിൽ സംഭാവന ചെയ്യാൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.'' അദ്ദേഹം കൂട്ടിച്ചേർത്തു.
ചിക്കാഗോ ഇൻഡോ യുഎസ് ലയൺസ് ക്ലബുമായുള്ള സഹകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് MIBG ഫൗണ്ടേഷനും അതേ വികാരം പങ്കുവച്ചു. " ആവശ്യക്കാരെ സഹായിക്കുന്നതിൽ അവിശ്വസനീയമായ അർപ്പണബോധമാണ് ചിക്കാഗോ ഇൻഡോ യുഎസ് ലയൺസ് ക്ലബ് പ്രകടിപ്പിക്കുന്നതെന്ന് ഫൗണ്ടേഷൻ ചെയർമാൻ ദീപക് നായക് പറഞ്ഞു. " ഞങ്ങൾ കൂട്ടായി ഇന്ത്യയിലുടനീളമുള്ള കമ്മ്യൂണിറ്റികൾക്ക് ഊഷ്മളതയും പ്രതീക്ഷയും നൽകുന്നു, അവർ ഒറ്റയ്ക്കല്ലെന്നും ആളുകൾ അവരുടെ ക്ഷേമത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നും അവരെ ഓർമ്മിപ്പിക്കുന്നു.
രാജ്യത്തെ ഏറ്റവും ശോചനീയമായ പ്രദേശങ്ങളിലെ കുറച്ചു കുടുംബങ്ങളിലേക്ക് കമ്പിളിപ്പുതപ്പുകൾ എത്തുന്നതിലൂടെ പ്രോഗ്രാം ഇതിനകം തന്നെ ഇന്ത്യയിൽ അർത്ഥവത്തായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈയൊരു സംരംഭം കൊണ്ട് പരമാവധി ആളുകൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി തങ്ങളുടെ പ്രവർത്തനം തുടരാൻ രണ്ട് സംഘടനകളും പ്രതിജ്ഞാബദ്ധരാണ്.
ചിക്കാഗോ ഇൻഡോ യുഎസ് ലയൺസ് ക്ലബ് സാമൂഹിക സേവനത്തിനായി സേവനം നീക്കിവച്ച ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്. ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും മുതൽ ദുരന്ത നിവാരണം വരെ,പോസിറ്റിവായ മാറ്റങ്ങൾക്കായി ക്ലബ് പ്രവർത്തിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിൽ സാംസ്കാരിക കൈമാറ്റവും സഹകരണവും വളർത്തിയെടുക്കുന്നതിലൂടെ, കൂടുതൽ ശക്തവും അനുകമ്പയുള്ളതുമായ സമൂഹങ്ങൾ കെട്ടിപ്പടുക്കാൻ ക്ലബ് ലക്ഷ്യമിടുന്നു.
എംഐബിജി ഫൗണ്ടേഷൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യൻ സംഘടനയാണ്. "മെയ്ഡ് ഇൻ ഭാരത്" സംരംഭത്തിലൂടെ അധഃസ്ഥിതസമൂഹങ്ങളെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമ പരിപാടികൾ എന്നിവയിലൂടെ അധഃസ്ഥിതരുടെ സേവനം ലക്ഷ്യമിടുന്നു. സുസ്ഥിര മാറ്റം സൃഷ്ടിക്കുന്നതിനുള്ള ദൗത്യത്തിലൂടെ, ജീവിതം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും ആവശ്യമുള്ളിടത്ത് പിന്തുണ നൽകുന്നതിനും ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു.