Image

പിയാനോ' ഹോളിഡേ പാര്‍ട്ടിയും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാച്ചടങ്ങും വര്‍ണാഭമായി

വിൻസെന്റ് ഇമ്മാനുവൽ Published on 18 January, 2025
പിയാനോ' ഹോളിഡേ പാര്‍ട്ടിയും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാച്ചടങ്ങും വര്‍ണാഭമായി

'പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്‍' എന്ന പിയാനോയുടെ ഹോളിഡേ പാര്‍ട്ടിയും പുതിയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാചടങ്ങും നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ മയൂരാ റസ്റ്റോറന്റില്‍ നടന്നു. വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് ആഘോഷപൂര്‍വ്വം നടന്ന പാര്‍ട്ടിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി വിഭവസമൃദ്ധമായ അത്താഴ വിരുന്നും ഒരുക്കിയിരുന്നു. വൈസ് പ്രസിഡന്റ് സൂസന്‍ സാബു ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി അനോഖ റോയി ഓരോരുത്തരേയും ചടങ്ങിലേക്കു സ്വാഗതം ചെയ്തു.  പുതിയ ഭരണാസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു സൂസന്‍ സാബു മുന്‍ പ്രസിഡന്റ് സാറാ ഐപ്പിനെ ക്ഷണിച്ചു. മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലൈലാ മാത്യു പുതിയ ഭരണസമിതി അംഗങ്ങളെ വേദിയിലേക്കു ക്ഷണിച്ചു. സാറ ഐപ്പ് ചൊല്ലിക്കൊടുത്ത നൈറ്റിങ്ങേൽ പ്രതിജ്ഞ ഏറ്റുചൊല്ലി പുതിയ ഭാരവാഹികൾ അധികാരമെറ്റെടുത്തു.

പിയാനോ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത മുന്‍ സെക്രട്ടറി കൂടിയായ ബിന്ദു എബ്രഹാം അധ്യക്ഷ പ്രസംഗം നടത്തി. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ഓരോരുത്തരേയും സ്വാഗതം ചെയ്യുകയും നന്ദി പറയുകയും ചെയ്ത ബിന്ദു എബ്രഹാം ഇതിനു മുന്‍പു രണ്ടു തവണയും പിയാനോ സംഘടിപ്പിച്ച ഹോളിഡേ പാര്‍ട്ടികള്‍ വിജയകരമായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി. നഴ്‌സുമാര്‍ പിയാനോ അംഗങ്ങളായിരിക്കേണ്ടതിന്റെ ആവശ്യകതയും അതുവഴിയുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും ബിന്ദു എബ്രഹാം സംസാരിച്ചു. 

പുതിയ ഭരണസമിതിയില്‍ ബിന്ദു എബ്രഹാം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പിയാനോയുടെ സ്ഥാപക പ്രസിഡന്റും പെന്‍സില്‍വേനിയ നേഴ്‌സസ് ബോര്‍ഡ് മെമ്പറുമായ ബ്രിജിറ്റ് വിന്‍സെന്റാണ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റത്. പിയാനോയുടെ തുടക്കം മുതല്‍ ഇപ്പോള്‍ വരെ എല്ലാകാര്യങ്ങളിലും സഹകരിച്ച് കൂടെ നില്‍ക്കുന്ന മാര്‍ഗ്ഗദര്‍ശികൂടെയാണ് ബ്രിജിറ്റ് വിന്‍സെന്റ്. അമേരിക്കയില്‍ ബിനസിനസ്സ് നടത്തുകയും ഏഷ്യാനെറ്റ് ന്യൂസിന്റ അമേരിക്കന്‍ പ്രതിനിധിയുമായ ഭര്‍ത്താവ് വിന്‍സെന്റ് ഇമ്മാനുവലും എല്ലാ സഹകരണവുമായി സംഘടനയ്‌ക്കൊപ്പമുണ്ട്. 

നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് നോര്‍ത്ത് അമേരിക്ക (NAINA)യുടെ എപിആര്‍എന്‍ ചെയര്‍ ആയ ഡോ. ബിനു ഷാജിമോന്‍ നൈനയെയും വരാനിരിക്കുന്ന സമ്മേളനത്തെയും കുറിച്ച് സംസാരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി പിയാനോയുടെ ഒരു വിംഗായി പ്രവര്‍ത്തിക്കുന്ന ഡോ. ബിനു ഷാജിമോന്‍ അഡ്വാന്‍സ്ഡ് പ്രാക്ടിക്കല്‍ രജിസ്‌ട്രേഡ് നഴ്‌സുമാരെ വളരെ നല്ല രീതിയില്‍ കോഡിനേറ്റ് ചെയ്യുന്നു. പിയാനോ മുന്‍ പ്രസിഡന്റും നിലവില്‍ അഡൈ്വസറി ബോര്‍ഡ് ചെയറും നൈനയുടെ ഈവന്റ് ഫണ്ട് റെയ്‌സിങ് കോഡിനേറ്ററുമായ സാറ ഐപ് നൈന കോണ്‍ഫറന്‍സിന് ആവശ്യമായ ഫണ്ടിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. പിയാനോയുടെ നേതൃത്വമേറ്റെടുത്ത ശേഷം കഴിഞ്ഞ രണ്ടു വര്‍ഷമായി മികച്ച രീതിയില്‍ സംഘടനയെ നയിക്കുകയും പ്രവര്‍ത്തനങ്ങള്‍ കോഡിനേറ്റ് ചെയ്യുകയും ചെയ്ത വ്യക്തി കൂടിയാണ് സാറ ഐപ്. 

വൈസ് പ്രസിഡന്റ് സൂസന്‍ സാബു, സെക്രട്ടറി അനോഖ റോയി, ജോ. സെക്രട്ടറി സിമി തോമസ്, ട്രഷറര്‍ ലൈലാ മാത്യു, ജോ. ട്രഷറര്‍ ജിഷാ തോമസ്, ഓഡിറ്റര്‍ മറിയാമ്മ തോമസ്, എപിആര്‍എന്‍ ചെയര്‍ ലീന തോമസ്, എപിആര്‍എന്‍ കോ ചെയര്‍-ജാന്‍സി ജോര്‍ജ്, ടിന, ബ്രിജിറ്റ് പാറപ്പുറത്ത്, അഡൈ്വസറി ബോര്‍ഡ് ചെയര്‍- സാറ ഐപ്, അഡൈ്വസറി ബോര്‍ഡ് മെമ്പേര്‍സ്-സന്തോഷ് സണ്ണി, ജോര്‍ജ് നടവയല്‍, എജ്യുക്കേഷന്‍ ചെയര്‍ ഷേര്‍ലി ജീവന്‍, എജ്യുക്കേഷന്‍ കോ ചെയര്‍- ടിന്റു ജോര്‍ജ്, ജെയ്സി ഐസക്, റിസര്‍ച് ആന്‍ഡ് പ്രൊഫഷണല്‍ ഡവലപ്മെന്റ് ചെയര്‍ സെല്‍വ സുനില്‍, അവാര്‍ഡ്സ് ആന്‍ഡ് സ്‌കോളര്‍ഷിപ് ചെയര്‍ ജ്യോതി സിജു, റിസര്‍ച് ആന്‍ഡ് പ്രൊഫഷണല്‍ ഡവലപ്മെന്റ് കോ ചെയര്‍-ജെസ്സീക്ക മാത്യു, ആനി ജോബി, ബൈ ലോ ചെയര്‍ ഡെയ്സി മാനുവല്‍, പബ്ലിക് റിലേഷന്‍ ചെയര്‍ ജോര്‍ജ് നടവയല്‍, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍-നിമ്മി ദാസ്, കള്‍ച്ചറല്‍ പ്രോഗ്രാം കോ ചെയര്‍- ആഷാ തോമസ്, ഫണ്ട്റെയ്സിങ് ആന്‍ഡ് ചാരിറ്റി ചെയര്‍-സ്വീറ്റി സൈമണ്‍, വെബ്സൈറ്റ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ചെയര്‍-ബിന്ദു ജോര്‍ജ്, മെമ്പര്‍ഷിപ് ചെയര്‍-മെര്‍ലി പാലത്തിങ്കല്‍, കോ ചെയര്‍- മോളി രാജന്‍ എന്നിവരാണ് പിയാനോയുടെ മറ്റു ഭാരവാഹികള്‍. 

സത്യപ്രതിജ്ഞാച്ചടങ്ങിനും പ്രധാന അതിഥികളുടെ പ്രസംഗത്തിനും ശേഷം ജോയിന്റ് സെക്രട്ടറി സിമി തോമസ്, ബിനു ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഗെയിമുകളും സംഘടിപ്പിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ അത്താഴ വിരുന്നോടെ പാര്‍ട്ടിസമാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക