Image

ആലപ്പുഴ പൂച്ചാക്കലിൽ കാറിനുള്ളിൽ യുവാവ് മരിച്ചനിലയിൽ; സുഹൃത്ത് അവശനിലയിൽ

Published on 18 January, 2025
ആലപ്പുഴ പൂച്ചാക്കലിൽ  കാറിനുള്ളിൽ യുവാവ് മരിച്ചനിലയിൽ; സുഹൃത്ത് അവശനിലയിൽ

ആലപ്പുഴ :പൂച്ചാക്കലിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിലും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അവശനിലയിലും കണ്ടെത്തി. തൈക്കാട്ടുശേരി പഞ്ചായത്ത് പതിനാലാം വാർഡ് പുറമട (കേളംപറമ്പിൽ) ജോസി ആന്റണിയാണ് (മാത്തച്ചൻ, 45) മരിച്ചത്. സുഹൃത്ത് പുന്നംപൊഴി മനോജാണ് (55) ഒപ്പമുണ്ടായിരുന്നത്. വൈകിട്ട് ആറോടെ മണിയാതൃക്കൽ കവലയ്ക്കു സമീപമാണ് സംഭവം.

കാർ നിർത്തിയിട്ടിട്ട് മണിക്കൂറുകളായതും അനക്കമില്ലാത്തതും സംബന്ധിച്ച് സംശയം തോന്നിയ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ജനപ്രതിനിധികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വാഹന മെക്കാനിക്കിനെ വിളിച്ചു വരുത്തിയാണ് കാർ തുറന്നത്. ജോസി ഡ്രൈവർ സീറ്റിലും മനോജ് പിൻസീറ്റിലുമായിരുന്നു.

മനോജ് അർധബോധാവസ്‌ഥയിലും ജോസി മരിച്ച നിലയിലുമായിരുന്നു. ഉടനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസിയുടെ മരണം സ്‌ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം ശനിയാഴ്ച നടക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക