അന്യപുരുഷന്മാരും സ്ത്രീകളും ഇടകലർന്നുള്ള വ്യായാമ അഭ്യാസം മതവിരുദ്ധം. വ്യായാമത്തിൽ നിബന്ധനകളുമായി സമസ്ത എ.പി. വിഭാഗം.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ.പി. വിഭാഗം മുശാവറ യോഗം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മതമാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമങ്ങളിൽ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ അന്യപുരുഷന്മാരും സ്ത്രീകളും ഇടകലർന്നുള്ള വ്യായാമ അഭ്യാസം മതവിരുദ്ധമാണെന്നും വിശ്വാസവിരുദ്ധമായ ക്ലാസുകളും ഗാനങ്ങളും സംഘടിപ്പിക്കാനാകില്ലെന്നും സുന്നി വിശ്വാസികൾ ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും മുശാവറ യോഗം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നുണ്ട്.
ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യംനൽകുന്നുണ്ട്. ജീവിതശൈലീരോഗങ്ങൾ തടയാനും ശാരീരിക ഉണർവിനും മതനിയമങ്ങൾക്ക് വിധേയമായ വ്യായാമത്തിന് പ്രശ്നമില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.
english summary :
Mixed-gender exercise sessions involving men and women are against religious principles; says Samastha AP faction