തുർക്കിയിൽ ബോലു പ്രവിശ്യയിലുള്ള ഗ്രാന്റ് കർത്താൽ റിസോർട്ടിൽ വൻ തീപിടുത്തം. പുലർച്ചെ 3.20യോടെയായിരുന്നു അപകടം നടന്നത്. റിസോർട്ടിന്റെ റസ്റ്റോറന്റിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. വളരെ വേഗം തന്നെ തീ 12 നില കെട്ടിടത്തിന് മുകളിലേക്ക് വ്യാപിക്കുകയായിരുന്നു. പുകയും തീയും ഉയർന്നതോടെ ചിലർ ജീവൻ രക്ഷാർത്ഥം കെട്ടിടത്തിന്റെ മുകളിൽ നിന്നും എടുത്ത് ചാടിയത് മരണ സംഖ്യ ഉയരാൻ കാരണമായെന്നാണ് സൂചന.
ഹോട്ടലിലെ ഫയർ ഡിറ്റെക്ഷൻ സിസ്റ്റം പരാജയപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. പുക ഉയർന്ന് വന്നപ്പോൾ മാത്രമാണ് അപകടത്തെ കുറിച്ച് അതിഥികളിൽ പലരും അറിഞ്ഞത്. ഇതും അപകടത്തിന്റെ വ്യാപ്തി ഉയരാൻ കാരണമായി. അതേസമയം അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിൽ 66 പേർ മരിക്കുകയും 51 ഓളം പേർക്ക് ഗുരുതരായി പരിക്കേൽക്കുകയും ചെയ്തു.
english summery :
Massive fire at a resort in Turkey; death toll rises to 66