Image

കോഴിക്കോട് ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കം കുറിക്കും

രഞ്ജിനി രാമചന്ദ്രൻ Published on 22 January, 2025
കോഴിക്കോട് ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കം കുറിക്കും

കോഴിക്കോട് ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ഏഷ്യയിലെ തന്നെ  ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം കുറിക്കും. ജനുവരി 23 മുതൽ 26വരെയാണ് ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് അരങ്ങേറുക. 23ന് വൈകുനേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കെ.എൽ. എഫിൽ 15 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രഭാഷകർ പങ്കെടുക്കും.

ആശയം, സംസ്‌ക്കാരം,കല എന്നിവ കൈകോർക്കുന്ന സംഗമവേദിയിൽ  സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ  ഭാഗമാകും. ജെന്നി ഏർപെൻബെക്ക്, പോൾ ലിഞ്ച്, മൈക്കൽ ഹോഫ്മാൻ, ഗൌസ്, സോഫി മക്കിന്റോഷ്, ജോർജി ഗൊസ്‌പോഡിനോവ് എന്നീ ബുക്കർ സമ്മാനജേതാക്കളുടെ സാഹിത്യവൈഭവം ഫെസ്റ്റിവലിനെ ധന്യമാക്കിത്തീർക്കുന്ന വേളയിൽ ആറ് ലക്ഷത്താളം പേർ കാണികളായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൊബേൽ സാഹിത്യജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണനും എസ്തർ ഡുഫ്‌ലോ എന്നിവരും കെ.എൽ.എഫിനെ ബൗദ്ധികസംവാദങ്ങളുടെ വേദിയായി ഉയർത്തും. ഫെസ്റ്റിവലിന് മാറ്റുകൂട്ടുന്ന കലാസാംസ്‌കാരികപരിപാടികളും ഒരുക്കിയിട്ടുണ്ട്. കുട്ടികളിലെ സാഹിത്യാഭിരുചി വർധിപ്പിക്കുന്നതിനായി കഥപറച്ചിൽ, ശിൽപ്പശാലകൾ, ഇന്റർ ആക്ടീവ് സെഷനുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 

 

 

english summery :
Against the beautiful backdrop of Kozhikode Beach, the Kerala Literature Festival will commence tomorrow.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക