Image

വിവാഹിതയായ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published on 22 January, 2025
വിവാഹിതയായ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നാദാപുരത്ത് വിവാഹിതയായ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിദ ഫാത്തിമ (22യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പട്ടാണിയിലെ സ്വന്തം വീട്ടിൽ ഫാനിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാന്‍റെ ഭാര‍്യയാണ് ഫിദ ഫാത്തിമ. ഒന്നര വർഷമായി ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്. ബുധനാഴ്ച ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽ നിന്നും സ്വന്തം വീടായ തൂണേരിയിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളെജിലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക