ഈ കാലത്ത് കോളേജ് ക്യാമ്പസുകളിൽ പ്രത്യേകിച്ച് കോവിഡിന് ശേഷം കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രത്യേകത :
ക്ലാസ്സിൽ ടീച്ചർ ഇല്ലെങ്കിൽ,അല്ലെങ്കിൽ ക്ലാസിന് പുറത്ത് വരാന്തയിലോ ഏതെങ്കിലും മരച്ചുവട്ടിലോ മറ്റോ ഇരിക്കുകയാണെങ്കിൽ, ഇങ്ങനെ വളരെ അനുസരണയോടെ നിരനിരയായി അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതെ ശല്യപ്പെടുത്താതെ മൊബൈൽ ഫോണിൽ ഇങ്ങനെ നോക്കിയിരിക്കും, ചിലരൊക്കെ ഗെയിംസ് കളിക്കുന്നത് കാണാം, ആരെയും ശല്യപ്പെടുത്താതെ ആസ്വദിക്ക് ചിരിച്ചു കൊണ്ടിരിക്കുന്ന കാണാം. പണ്ട് ക്യാമ്പസുകളിൽ കണ്ടുവന്നിരുന്ന ബഹളവും ചിരിയും കളികളും ഒക്കെ പതുക്കെ പതുക്കെ കുറഞ്ഞുവരുന്നു. കുട്ടികൾ ഏതാണ്ട് മൊബൈൽ ഫോൺ addictകളായി കഴിഞ്ഞിരിക്കുന്നു. കോവിഡ് കഴിഞ്ഞതോടുകൂടി മൊബൈൽ ഫോണുകൾ ഒഴിച്ചുകൂടാനാവാത്ത പഠനോപകരണമായി മാറി. അതുകൊണ്ടുതന്നെ മൊബൈൽ ഫോണുകൾ കയ്യിൽ വയ്ക്കാൻ പറ്റില്ല എന്ന് പറയാനും പറ്റില്ല. ഇങ്ങനെ ആയിരിക്കെ ഇവരുടെ കൈകളിൽ നിന്ന് ഒരു നിമിഷത്തേക്ക് എങ്കിലും മൊബൈൽ ഫോൺ മേടിച്ചു കഴിഞ്ഞാൽ പലർക്കും അത് ജീവൻ പോകുന്ന പോലത്തെ അവസ്ഥയാണ്. എല്ലാം നഷ്ടപ്പെട്ടത് പോലെയാണ്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും. മൊബൈൽ കയ്യിൽ ഇല്ലാതെ നമ്മൾ എത്ര പേർ അടുത്ത ദൂരത്തേക്ക് എങ്കിലും പോകുന്നു ? സ്കൂളുകളിൽ പഠന സമയത്ത്, അതായത് സ്കൂളിൽ ആയിരിക്കുന്ന സമയത്ത് ടീച്ചേഴ്സ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്തോ ?
ഇങ്ങനെയൊക്കെ ആണെങ്കിൽ തന്നെ ഈ കുട്ടി ഇങ്ങനെ തന്റെ സാറിനോട് പറയാൻ പാടില്ലായിരുന്നു. പെട്ടെന്ന് ഉണ്ടായ പ്രകോപനമാണോ അതോ അവന്റെ സ്വഭാവം ഇങ്ങനെ തന്നെയാണോ, ഈ രണ്ട് കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. തെറ്റാണ് ചെയ്തത് ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ, ഒരുപക്ഷേ Principal ഫോൺ തിരികെ കൊടുക്കുമായിരുന്നു. അവന് നല്ലൊരു കൗൺസിലിംഗ് ഒക്കെ കൊടുത്ത് തിരികെ കൊണ്ടുവരാമായിരുന്നു. അല്ല തിരികെ കൊണ്ടുവരണം.
എന്നാൽ ഈ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് ഒട്ടും ശരിയായില്ല. അത് എടുത്തത് ആര് തന്നെയായാലും, അയാളുടെ മകനോ മകളോ ആയാൽ ഇതുപോലെ തന്നെ ചെയ്യുമോ ? ആരും അറിയാതെ ഒതുക്കി തീർക്കില്ലേ ?