സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 56 വയസ്സായിരുന്നു. ഈ മാസം പതിനാറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഹാസ്യത്തിന് നവീനഭാവം നൽകിയ സംവിധായകനായിരുന്നു ഷാഫി. ജയറാം നായകനായ വൺമാൻ ഷോ ആയിരുന്നു ആദ്യചിത്രം. റാഫി മെക്കാർട്ടിൻ ടീമിലെ റാഫി മൂത്ത സഹോദരനാണ്. സംവിധായകൻ സിദ്ധിഖ് അമ്മാവനാണ്. 1990ൽ രാജസേനന്റെ സഹസംവിധായകനായാണ് സിനിമരംഗത്തേക്കുള്ള പ്രവേശം. ആദ്യത്തെ കൺമണിയാണ് ഷാഫി അസിസ്റ്റന്റ് ഡയറക്ടറായ ആദ്യചിത്രം.