Image

പ്രണയ സാഫല്യം (കവിത: ജയൻ വർഗീസ് )

Published on 26 January, 2025
പ്രണയ സാഫല്യം (കവിത: ജയൻ വർഗീസ് )

ആകാശ ഗംഗയിലോളം മുറിച്ചെത്തീ 

സൂര്യ കുമാരന്റെ തോണി 

തീരത്ത് നാണത്തിൻ നീല നിലാവല-

ത്താഴത്ത് ‌ ഭൂമിക്കിടാത്തി 
 

തേജസാമാമുഖ ശോഭയിൽ പെണ്ണിന്റെ 

മാറത്തു പ്രേമ  വികാരം 

നാണിച്ചു ദർഭ മുന കൊണ്ട ഭാവത്തി- 

ലാ രൂപം വീണ്ടും നുകർന്നു.
 

മേഘങ്ങൾ വണ്ടുകൾ മൂളിപ്പറന്നെത്തി 

യോമലെ തൊട്ടുരുമ്മുമ്പോൾ 

ഓടിഒപ്പിടഞ്ഞെത്തി യോടിച്ചാ നാണത്തെ 

മാറോടു ചേർത്തു പുണർന്നു !

 

തോഴിമാർ പോലുമറിഞ്ഞില്ല കന്യകാ 

ബീജാപദാന സുഷുപ്തി .  

ജീവൻ ! പ്രപഞ്ച മഹാ വന സൗഭാഗ്യ 

കാലടി പിച്ച വയ്ക്കുന്നു ! 

 

കോരിത്തരിച്ചു പോയ് ഭൂമി - 

യിവൾ തന്റെ 

മാറിലെ ചൂടിൽ വളർത്തി 

കോടി യുഗങ്ങൾ വിരിയിച്ച സ്വപ്‌നങ്ങൾ 

യാഥാർഥ്യമായതറിഞ്ഞു !

 

ഇല്ല മറ്റെങ്ങുമില്ലാ യിതു പോലൊരു 

ജന്മ സാഫല്യ പ്രപഞ്ചം ! 

 നിത്യ സുഗന്ധിയാം സുന്ദരി ഭൂമിക്ക് 

കിട്ടിയ മുത്താണ് ജീവൻ ! 

Join WhatsApp News
Jayan varghese 2025-01-26 14:01:28
കവിത പ്രിന്റ് ചെയ്യുന്നതിലും വേണം ഒരു കവിത. ഞാൻ ടൈപ്പ് ചെയ്തതിന്റെ പോരായ്മയാവും.. ഇത് ഇങ്ങനെയായാൽ കൂടുതൽ ആസ്വാദ്യകരമാവും എന്ന് കരുതുന്നു. ആകാശ ഗംഗയിലോളം മുറിച്ചെത്തീ സൂര്യ കുമാരന്റെ തോണി തീരത്ത് നാണത്തിൻ നീല നിലാവല- ത്താഴത്ത് ‌ ഭൂമിക്കിടാത്തി തേജസാമാമുഖ ശോഭയിൽ പെണ്ണിന്റെ മാറത്തു പ്രേമ വികാരം നാണിച്ചു ദർഭ മുന കൊണ്ട ഭാവത്തി- ലാ രൂപം വീണ്ടും നുകർന്നു. മേഘങ്ങൾ വണ്ടുകൾ മൂളിപ്പറന്നെത്തി യോമലെ തൊട്ടുരുമ്മുമ്പോൾ ഓടിഒപ്പിടഞ്ഞെത്തി യോടിച്ചാ നാണത്തെ മാറോടു ചേർത്തു പുണർന്നു ! തോഴിമാർ പോലുമറിഞ്ഞില്ല കന്യകാ ബീജാപദാന സുഷുപ്തി . ജീവൻ ! പ്രപഞ്ച മഹാ വന സൗഭാഗ്യ കാലടി പിച്ച വയ്ക്കുന്നു ! കോരിത്തരിച്ചു പോയ് ഭൂമി - യിവൾ തന്റെ മാറിലെ ചൂടിൽ വളർത്തി കോടി യുഗങ്ങൾ വിരിയിച്ച സ്വപ്‌നങ്ങൾ യാഥാർഥ്യമായതറിഞ്ഞു ! ഇല്ല മറ്റെങ്ങുമില്ലാ യിതു പോലൊരു ജന്മ സാഫല്യ പ്രപഞ്ചം ! നിത്യ സുഗന്ധിയാം സുന്ദരി ഭൂമിക്ക് കിട്ടിയ മുത്താണ് ജീവൻ !
josecheripuram 2025-01-26 18:47:11
It's ok , I read a proof reading five times, with Joyan Kumarakam, When the book came out there were mistakes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക