Image

ഗീതാഞ്ജലി (ഗീതം 53, 54: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 26 January, 2025
ഗീതാഞ്ജലി (ഗീതം 53, 54: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Geetham 53

Beautiful is thy wristlet, decked with stars and cunningly wrought in myriadcoloured jewels. But more beautiful to me thy sword with its curve of lightning likethe outspread wings of the divine bird of Vishnu, perfectly poised in the angry red
light of the sunset.


It quivers like the one last response of life in ecstasy of pain at the final stroke of death; it shines like the pure flame of being burning up earthly sense with
one fierce flash.


Beautiful is thy wristlet, decked with starry gems; but thy sword, O lord of thunder, is wrought with uttermost beauty, terrible to behold or to think of.

ഗീതം 53

താരാങ്കിതാകീര്‍ണ്ണ സുവര്‍ണ്ണ രത്‌നാല്‍
വാരുറ്റു ശോഭിപ്പു തവാംഗദങ്ങള്‍
അന്തിച്ചുവപ്പിങ്കല്‍ ഗരുത്മപക്ഷ
ചൈതന്യമാളും തവ വാളിനറ്റം,

ജീവാന്ത്യനേരത്തു പിടഞ്ഞിടുപോല്‍
തീവ്രവ്യഥാതപ്തമിതെന്റെ ചിത്തം
കെടുന്നൊരഗ്നിക്കനലെന്നപോലെ
ചൈതന്യമെല്ലാമകലുന്നു വേഗം,

താരപ്രഭാപൂരിതമംഗദം തേ
വാരുറ്റു മിന്നുന്നതി ശോഭയോടെ
സന്ധ്യാരവീരശ്മിയലംകൃതം തല്‍
ഖഡ്ഗാഭയാണേറെ മനോജ്ഞമോര്‍ത്താല്‍.
…………………………………………..
അംഗദം = തോള്‍വള അലങ്കൃതി = അലങ്കാരം

Geetham 54

I asked nothing from thee; I uttered not my name to thine ear. When thou took'st
thy leave I stood aslant, and the women had gone home with their brown earthen
pitchers full to the brim. They called me and shouted, 'come with us, the morning
is wearing on to noon.' But I languidly lingered awhile lost in the midst of vague
musings.

I heard not thy steps as thou camest. Thine eyes were sad when they fell on
me; thy voice was tired as thou spokest low – ' Ah, I am a thirsty traveller.' I
started up from my day-dreams and poured water from my jar on thy joined palms.
The leaves rustled overhead; the cuckoo sang from the unseen dark, and perfume
of babla flowers came from the bend of the road.

I stood speechless with shame when my name thou didst ask. Indeed,
whathad I done for thee to keep me in remembrance? But the memory that I could
give water to thee to allay thy thirst will cling to my heart and enfold it in
sweetness. The morning hour is late, the bird sings in weary notes, neem leaves
rustle overhead and I sit and think and think.

ഗീതം 54

ഇച്ഛിച്ചതില്ലങ്ങയില്‍ നിന്നുമൊന്നും
ഉരച്ചതില്ലങ്ങയൊടെന്റെ നാമം
യാത്രയ്ക്കു ഭൂതേശനൊരുങ്ങി, യാത്ര
ചോദിക്കെ നിശ്ലബ്ദത പുണ്‍ടിരുന്നേന്‍

കിണറ്റിനോരത്തൊരു വേപ്പിനുള്ള
ഛായാതലേ നില്‍ക്കുകയായിരുന്നേന്‍
കുടം നിറച്ചേവരുമന്തിയാകെ
ഗ്രാമത്തിലേക്കായി മടങ്ങി വേഗം

നേരം കടക്കുന്നു പ്രദോഷമായി
തിരിച്ചുപോകെന്നവരാര്‍ത്തു ചൊല്‍കെ
ഏതോ വിചാരത്തിലമര്‍ന്നമാന്തം
നിന്നീടവേ ദേവനണഞ്ഞു മെല്ലെ

കേട്ടില്ല ഞാനാപ്പദപാതമേതും
കാരുണ്യമാര്‍ന്നാ നയനങ്ങളെന്‍മേല്‍
പതിച്ചുകൊണ്‍ടാര്‍ദ്രമവന്‍ വദിച്ചു
ദാഹിച്ചു വന്നെത്തിയ പാന്ഥനെന്ന്.

ഞെട്ടിത്തരിച്ചേനതു കേട്ടനേരം
തിടുക്കമാക്കൈകളില്‍ നീരമേകെ
പത്രങ്ങളും മര്‍മ്മരശബ്ദമാര്‍ത്തു
പാടീ പികം, ഗന്ധസുമം പരന്നു..

ചോദിക്കെയങ്ങെന്നുടെ നാമമെന്ത്?
അന്ധിച്ചു ലജ്ജിച്ചു നിനച്ചുപോയേന്‍
എന്താണു ഞാന്‍ ദേവനു ചെയ്തതോര്‍ത്താല്‍
എന്തീവിധം ഒര്‍മ്മയിലെന്നെ നിര്‍ത്താന്‍!

ദാഹത്തിനല്‍പം കുടിനീരു മാത്രം
അങ്ങേയ്ക്കു നല്‍കീയതു നിത്യമോര്‍ത്തേന്‍ !
ഖഗങ്ങള്‍ പാടുന്നിളകീ ദലങ്ങള്‍
കിണറ്റിനോരത്തഥ നില്‍പു ഞാനും.
…………………………………….

(Yohannan.elcy@gmail.com)

Read More: https://emalayalee.com/writer/22


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക