ഉത്തരാഖണ്ഡിലെ കുമാവോണിൽ നാനൂറിലേറെ പേരെ കൊന്നു തിന്ന ബംഗാൾ കടുവയെ കേണൽ ജിം കോർബറ്റ് വെടിവച്ചു കൊന്നിട്ട് 96 വർഷം. അദ്ദേഹം എഴുതിയ ആഗോള ബെസ്ഡ് സെല്ലർ കുമാവോണിലെ നരഭോജികൾ (The Man Eaters of Kumaon) പുറത്തു വന്നിട്ട് മുക്കാൽ നൂറ്റാണ്ടായി. മലയാളത്തിൽ വന്നിട്ട് ഏഴു വർഷവും.
പഞ്ചാരക്കൊല്ലിയിൽ രാധയെ കൊന്ന കടുവയുടെ ജഡം
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന കുമാവോണിലെ കാടുകളിൽ ന്നേപ്പാളികളും ഇൻഡ്യാക്കാരുമായ 436 പേരെ ഒരു ബംഗാൾ കടുവ വകവരുത്തിയെന്നാണ് ഇന്ത്യൻ ആർമിയിൽ സേവനം ചെയ്തിരുന്ന കേണൽ ജിം കോര്ബറ്റ് പറയുന്നത്. കേരളത്തിൽ കടുവയുൾപ്പെടെയുള്ള വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 800 പേർ മരണമടഞ്ഞുവെന്നാണ് കണക്ക്.
കടുവയെ പിടികൂടാൻ വലവിരിച്ച സർജൻ അരുൺ സക്കറിയ
നൂറ്റാണ്ടൊന്നു കഴിഞ്ഞിട്ടും വന്യമൃഗങ്ങളിൽ നിന്ന്മനുഷ്യരെ രക്ഷിക്കാൻ സമഗ്രവും ശാസ്ത്രീയവുമായ ഒരു സമീപനം ഉണ്ടായിട്ടില്ലെന്നതാണ് വിസ്മയകരം. ആനകൾ പെറ്റുപെരുകുന്ന ആഫ്രിക്കയിലും കങ്കാരു പെരുകുന്ന ഓസ്‌ട്രേലിയയിലും അവയെ ഒതുക്കാനുള്ള ആധുനിക വിദ്യകൾ വിജയകരമായി നടപ്പാക്കുന്നതിനെപറ്റി മലയാളികൾ കേട്ടു തുടങ്ങിയിട്ടു നാളുകളായി.
ജിം കോർബറ്റ് 33 നര ഭോജികളെ വേട്ടയാടുകയൂം 19 കടുവകളെയും 41 പുള്ളിപുലികളെയും തോക്കിനിരയാകുകയും ചെയ്തുവെന്ന് റിക്കോഡ് ഉണ്ട്. മനുഷ്യരെ കൊന്നു കൊലവിളിച്ച ഒരു കടുവയെ പിടികൂടാനായി അന്നത്തെ ഗവർണർ ജനറൽ ലിത്ഗോ പ്രഭു തന്നെ ജിമ്മിനോട് അഭ്യർഥിച്ചതായി ചരിത്രം പറയുന്നു.
കുമാവോൺ കടുവയെ കൊന്ന ജിം കോർബറ്റും പുസ്തകവും
വേട്ട നടത്തി വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് അതിനെപ്പറ്റി ഒരു പുസ്തകം എഴുതണമെന്നു ജിമ്മിന് തോന്നിയത്. 1935ൽ അദ്ദേഹം നൂറു കോപ്പികൾ സ്വന്തമായി അച്ചടിപ്പിച്ച് സുഹൃത്തുക്കളുടെയും സൈന്യത്തിലെ സഹപ്രവർത്തകരുടെയും ഇടയിൽ വിതരണം ചെയ്തു. 1944ൽ ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റി പ്രസ് പുസ്തകം ഏറ്റെടുത്തു പത്തു സചിത്ര പുസ്തകങ്ങളാക്കി. പല പതിപ്പുകളായി അഞ്ചു ലക്ഷം കോപ്പികൾ അവർ വിതരണം ചെയ്തു.
'കുമാവോൺ വേട്ട' അമേരിക്കയിൽ എത്തുന്നത് 1955ൽ. ഇതിനിടെ പല യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. പെൻഗ്വിൻ എഡിഷനും പേപ്പർ ബാക്ക് പതിപ്പും എത്തി. യൂണിവേഴ്‌സൽ പിക്ചേഴ്സ് ചലച്ചിത്രവും നിർമ്മിച്ചു.
കുമാവോൺ ചലച്ചിത്രത്തിലെ നാട്ടുകാർ
ആദ്യത്തെ ഓക്സ്‌ഫഡ് എഡിഷൻ ഇറങ്ങി മുക്കാൽ നൂറ്റാണ്ടിനു ശേഷം ഡിസി ബുക്ക്സ് മലയാളത്തിൽ പ്രസിദ്ധീകരിച്ചു. കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയും റിട്ട. ഇഎസ്ഐ മാനേജരുമായ എം ശശിധരൻ നായരാണ് വിവർത്തനം ചെയ്തത്. കുമാവോണിലെ നരഭോജികൾ എന്ന പേരിൽ ഒന്നും രുദ്രപ്രയാഗിലെ നരഭോജി എന്ന പേരിൽ മറ്റൊന്നും.
വിവർത്തനമാണ് എംഎസ് നായരുടെ അരങ്ങു. ഇതിനകം 50 ലേറെ പുസ്തകങ്ങൾ മലയാളത്തിൽ ആക്കിയിട്ടുണ്ട്. അഗത ക്രിസ്റ്റിയുടെ 15 കൃതികൾ, ഏൾ സ്റ്റാൻലി ഗാർഡനറുടെ 12 കൃതികൾ, അരവിന്ദ് അഡിഗയുടെ ദി വൈറ്റ് ടൈഗർ, യാൻ മാർട്ടലിന്റെ ദി ലൈഫ് ഓഫ് പൈ എന്നിവ അകൂട്ടത്തിൽ വരും. മക്കൾ ടെക്‌സാസിലും ഷാർജയിലുമാണ്. 77 എത്തിയിട്ടും പേന താഴെവയ്ക്കാൻ തോന്നുന്നില്ല.
കോർബറ്റ് പുസ്തകത്തിന്റെ വിവർത്തകൻ എംഎസ് നായർ
മാന്തവാടിക്കടൂത്ത് പഞ്ചാരക്കൊല്ലിയിൽ വനം വകുപ്പ് വാച്ചർ അച്ചപ്പന്റെ ഭാര്യ രാധയെയാണ് പ്ര പെൺകടുവ കഴിഞ്ഞ ദിവസം വനത്തിനരികിലുള്ള കാപ്പിത്തോട്ടത്തിൽ പതിഞ്ഞിരുന്നാക്രമിച്ച് കൊന്നത്. പ്രശസ്ത വെറ്ററിനറി ചീഫ് സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കടുവയെ മയക്കു വെടിവച്ചു പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഞായറാഴ്ച്ച വെളുപ്പിന് ഒരു നാട്ടുകാരന്റെ വീടിനു വെളിയിൽ ചത്തു കിടക്കുന്നതായി കണ്ടു.
കുമാവോൺ കഥയിലെ നരഭോജി കടുവ
കടുവയെ വെടിവച്ചിട്ടില്ല എന്നാണ് അരുൺ തറപ്പിച്ച് പറയുന്നത്. രാത്രി വെടിവയ്ക്കാൻ പറ്റില്ല. കടുവയുടെ ശരീരത്തിൽ മാരകമായ മുറിവുകൾ കണ്ടതിനാൽ പോസ്റ്റ് മോർട്ടം കൊണ്ടേ മരണകാരണം അറിയാനാവൂ.
ജിം കോർബറ്റിനെപ്പോലെയോ വെറ്ററി സർജനും എഴുത്തുകാരനുമായ ജെയിംസ് ഹെറിയോട്ടി നെ പ്പോലെയോ മലയാളികൾക്കു പ്രിയങ്കരനാണ് അമ്പതെത്തിയ അരുൺ സക്കറിയ. കടുവ, പുലി, ആന തുടങ്ങിയ വന്യ മൃഗങ്ങളെ കഴിയുന്നതും കൊല്ലാതിരിക്കണം എന്നാണ് ഈ വന്യ മൃഗപ്രേമിയുടെ നിലപാട്.
സിനിമയിലെ പേരടിച്ചരണ്ട കുമാവോൺകാർ
ഇതിനകം അദ്ദേഹം 36 കടുവകളെയും 100 പുലികളിയും 63 ൩ ആനകളെയും മയക്കു വെടിവച്ചു പിടികൂടി കൊടുംകാടുകളിലേക്കു തുറന്നു വിട്ടിട്ടുണ്ട്. ചിന്നക്കനാലിൽ ർഷം കട തകർത്തു ഭീഷണി മുഴക്കിയ ൩൫ വയസ് പ്രായമുള്ള അരിക്കൊമ്പനെ പിടികൂടി കടത്തി വിട്ടതും അരുൺ തന്നെ. സുൽത്താൻ ബത്തേരിയിൽ അദ്ദേഹത്തിന് ഒരു ക്ലിനിക് ഉണ്ട്.
പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധ
ആന സംരക്ഷണ പ്രവർത്തനത്തിനായി ഏഷ്യൻ എലിഫന്റ്റ് സപ്പോർട് ഗ്രൂപ്പിന്റെ 2500 ഡോളർ (2,15,000 രൂപ) പുരസ്കാരവും അരുണിനു ലഭിച്ചിട്ടുണ്ട്.
പ്രക്ഷുബ്ദരായ നാട്ടുകാർ സത്യാഗ്രഹത്തിൽ