അജ്ഞതക്കും അധര്‍മ്മത്തിനുമുണ്ടേറെ കാരാഗൃഹബന്ധനങ്ങള്‍.
അധര്‍മ്മിയുടെ കൊലയും ആഭിചാരവും ശിക്ഷിക്കപ്പെടാതെപോകില്ല.
അന്തിമസ്മരണകളില്‍ സുഖത്തെക്കാളേറെ ദു:ഖമൊഴുകിവരും.
അന്ധവിശ്വാസം, അനഘവും ആദ്ധ്യാത്മികവുമല്ല, അന്ധതമസ്സാണ്.
അന്വേഷണവും അറിവും, സര്‍ഗ്ഗപരമല്ല, ചിന്തയിലുണ്ടാകുന്നു.
ആത്മശുദ്ധീകരണം, കുമ്പസാരത്തിലല്ല, മാനസാന്തരത്തിലത്രേ.
ആത്മസംതൃപ്തിയോടെ നിര്‍മ്മലതപാലിക്കാന്‍ ഭീരുവിനാവില്ല.
ആത്മാഭിമാനം, മനുഷൃത്വത്തിന്‍റെ മാതൃകയല്ല, ആത്മഭാവമാണ്.
ആസ്വാദനഭ്രമം, ആകാംക്ഷയുടേതല്ല, ആവശ്യബോധത്തിന്‍റേതാണ്.
കണ്ണുനീര്‍ത്തുള്ളികള്‍ സര്‍ഗ്ഗവികാരങ്ങളുടെ സമൂലമാണ്.
കിരാതവും നാശകരവുമായൊരു മനോവികാരം, നിഗളമാണ്.
ജ്ഞാനിയായിരിക്കേണ്ടതിന്‍റെയാവശ്യം, മതമല്ല, ശാസ്ത്രംപറയുന്നു.
തത്വചിന്തയും പ്രത്യയശാസ്ത്രവും ബുദ്ധിശക്തിയുടെഫലങ്ങളാണ്.
തുള്ളപ്പാട്ടിലും ഇളിയരങ്ങിലുമുണ്ട്, ചതിയില്‍പ്പൊതിഞ്ഞ ഹാസ്യം.
ദാമ്പത്യസമാധാനത്തിന്‍റെ ഉറവ്, ചേര്‍ച്ചയല്ല, സഹനമാണ്.
ധനവും പ്രസിദ്ധിയും അഹങ്കാരിയെ അതിവേഗം അവിവേകിയാക്കും.
ധാര്‍മ്മികതയുടെ അതിര്‍ത്തിക്കുള്ളില്‍ ഭ്രൂണഹത്യക്കില്ല സ്ഥാനം!
നരനെ അപൂര്‍ണ്ണനാക്കുന്നത്, അംഗഹീനതയല്ല, നിരക്ഷരത.
നല്ലത് നടാനും നന്മകള്‍ പണിയാനും, സ്വാര്‍ത്ഥതക്കില്ല ബലം.
നിഗമനങ്ങള്‍ നിഴലുകളും, വിശ്വാസങ്ങള്‍ വേലികളുമാണ്.
നിത്യനൂതനമായൊരു ദു:ഖസത്യം, മരണമല്ല, ദുരിതമാണ്.
നീതിമാന്‍റെ നിയമലംഘനം, ജാതിചിന്തയല്ല, പക്ഷപാതമാണ്.
പാതാളമൊരുലോകമല്ല, അഗ്നിയുമാത്മാക്കളുമില്ലാത്ത, കുഴിമാടം.
പുനര്‍ജ്ജന്മം പൊളിയെന്നു ജീവശാസ്ത്രം പറഞ്ഞില്ല, തെളിയിക്കുന്നു.
പുരുഷനെ പരുഷനാക്കുന്നതു, മൂഢതയല്ല, രതിമോഹമാണ്.
പൗരബോധവും സംസ്‌കാരവും സംഗമിച്ചാല്‍, നവീകരണമുണ്ടാകും.
പ്രതികാരചിന്ത, നിഷ്കളങ്കസ്നേഹത്തിനില്ല, അനുരാഗത്തിനുണ്ട്.
പ്രസിദ്ധിക്കമിതമായ് ചെലവഴിക്കുന്ന ഭോഷന്‍ ദരിദ്രനാകും.
മതവിദ്വേഷത്തെക്കാള്‍ രൂക്ഷമായത് രാഷ്ട്രിയപ്രതികാരമത്രേ.
മനപക്വത, പഠനത്തിലൂടെയല്ല, അനുഭവത്തിലൂടെവരും.
മനുഷ്യഹൃദയത്തിലെകോപം തണുക്കും, ശത്രുതയോ മറഞ്ഞിരിക്കും.
ലോകപരിജ്ഞാനം, തല്‍സ്ഥിതിയല്ല, സമയദൂരംനല്‍കുന്നു.
വേദനയിലേക്ക്തിരിയുന്ന ചിന്തകള്‍, നഷ്ടബോധത്തിന്‍റെഫലം.
ശാസ്ത്രമൊരുഭൗമികസത്യം, അതില്‍ ജ്ഞാനവഴികള്‍ക്കില്ലൊരന്ത്യം.
സമാധാനസ്നേഹം, ഭക്തിയില്‍നിന്നല്ല, ആത്മീയതയിലുളവാകും.
സൗഹൃദത്തിന്‍റെ ആകാരാദിയില്‍, പകയും പോരും വിദ്വേഷവുമില്ല!
_______________________