Image

മാറ്റത്തിന്റെ കാറ്റ് വരുന്നുണ്ട് ! (കവിത: ജയൻ വർഗീസ്)

Published on 01 February, 2025
മാറ്റത്തിന്റെ കാറ്റ് വരുന്നുണ്ട് ! (കവിത: ജയൻ വർഗീസ്)

ഒരു പരമാണുവായലയുമ്പോൾ 

സ്വപ്‌നങ്ങൾ -

ക്കൊരു ചേലുമില്ലായിരുന്നു ;

ഒരു നിമിഷത്തിന്റെ പാതിയിൽ 

പ്രേമത്താ-

ലൊരുമിച്ചു ചേരും വരേയ്ക്കും !

അവിടെയന്നാദ്യമായ് 

ഹൃദയ വികാരങ്ങ - 

ളനുഭൂതി വാരിപ്പുണർന്നു ! 

ഒരുമിച്ച ജീവൽ-

ത്തുടിപ്പുകൾ  കാലത്തിൻ

തിരമാല നീന്തിക്കടന്നു !

ഒടുവിൽ ഒരത്ഭുത 

പരിണാമ പടുതിയിൽ 

ഒരു ജീവ കോശം മുളച്ചു 

അഭിലാഷമൊരു. പിടി 

പൂക്കളായ്  മനസ്സെന്ന 

വനികയിൽ വന്നു നിറഞ്ഞു 

പ്രണയമായ് ഇണകളിൽ 

നിറയുന്ന രതികളിൽ 

തലമുറ കോപ്പികൾ വീണ്ടും !

വരികയാ‌ണെവിടെയൂം 

പരിണാമ പരിണയ 

 നിരകളാം ഋതു ഭേദങ്ങൾ 

മനുഷ്യാഭിലാഷങ്ങൾ 

ഇതളിട്ടു വിരിയുന്ന 

യുഗ സംക്രമപ്പൂക്കളാകാൻ ! 

അതിരുകൾക്കപ്പുറ - 

ത്താകാശകുടയുടെ 

യടിയിലെ യശനി പാതങ്ങൾ

അപരനെ കരുതുന്ന 

മനുഷ്യ മേധത്തിന്റെ 

കുതിരക്കുളമ്പടി യാകും !! 

Join WhatsApp News
josecheripuram@gmail.com 2025-02-02 00:49:07
Well written poetry about the origin of human beings and their continued existence. The beauty of the poem is ,in simple words and any one could understand.
Sudhir Panikkaveetil 2025-02-05 17:31:45
അണുക്കളായിരുന്ന സ്വപ്നങ്ങൾ പ്രേമവുമായി കൂടിച്ചേർന്നു അതിനു ശരീരം ഉണ്ടായി. അനുഭൂതികളിൽ വാരിപ്പുണർന്നു അവർ കാലങ്ങൾ കടന്നു പരിണാമപ്രക്രിയയിൽ അതിനു ശരീരം ഉണ്ടായി. പിന്നെ മനസ്സ് എന്ന പ്രതിഭാസം, ഇണകളെ ബന്ധിപ്പിക്കുന്ന രതിഎല്ലാം ആ ശരീരത്തിൽ ഉത്ഭവിച്ചു വീണ്ടും പരിണാമ പ്രക്രിയയിൽ അതിരുകൾ നിർമ്മിക്കപ്പെടുമ്പോൾ വീഴുന്ന ഇടിത്തീയിൽ മനുഷ്യയാഗത്തിന്റെ കുളമ്പടി കേൾക്കാം. അണുക്കൾ വിഭജിക്കാൻ കഴിയാത്തതുകൊണ്ട് സ്വപ്‌നങ്ങൾ നിലനിൽക്കും പക്ഷെ പ്രേമം യാഗത്തിൽ ബലിയർപ്പിക്കപ്പെടുമെന്നാകാം. അല്ലെങ്കിൽ തന്നെ പ്രേമം പല പേരുകളിലൂടെ മാറി മാറി ഒരിക്കലും സാഫല്യം നേടാൻ കഴിയാതെ അലയുകയല്ലേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക