Image

വാൽകുലുക്കി എഴുത്തുകാർ (ജെ.എസ്. അടൂർ)

Published on 03 February, 2025
വാൽകുലുക്കി എഴുത്തുകാർ (ജെ.എസ്. അടൂർ)

കേരള സമൂഹത്തിൽ അഞ്ചു പുസ്തകമെഴുതി അൽപ്പം സ്വല്പം വിൽപ്പനയും രണ്ടു അവാർഡ്മൊക്കെ സംഘടിപ്പിച്ചാൽ പലരും അറിയാതെ അഹങ്കാരികളും നാർസിറ്റുകളുമാകും. അധികാരത്തിന് അനുരൂപരാകും. പിന്നെ അവർക്ക് തോന്നും അവരാണ് സംസ്കാരത്തിന്റെ വക്താക്കളെന്നു.

അത്യാവശ്യം ഭാഷയും ആവശ്യത്തിന് ഭാവനയും എഴുതാനുള്ള സമയവും മാധ്യമ നെറ്റ്വർക്ക് ലോബിയിങ്ങും ഉണ്ടെങ്കിൽ കേരളത്തിൽ ഒരു വോക്കേഷനൽ എഴുത്ത്കാരനാകാൻ വലിയ പ്രയാസമുള്ള കാര്യമല്ല.
പിന്നെ കുത്തക പ്രസിദ്ധീകരണ കച്ചവടക്കാർ അവരുടെ ഉൽപ്പന്ന പ്രൊമോഷൻ നടത്തി പല ആവറേജ് എഴുത്ത്കാരയും കുത്തി പൊക്കും. പിന്നെ പ്രസിദ്ധീകരണങ്ങളുട കച്ചവട ഉത്സവങ്ങളിൽ ഇവർ സെലിബ്രിറ്റികളാണന്നു അവർക്ക് തന്നെ തോന്നും അത് കഴിഞ്ഞാൽ പിന്നെ ഏതോ സംഭവമാണന്നു തോന്നും. പിന്നെ പലരും അഹങ്കാരത്തിന്റെ ആൾരൂപങ്ങളാകും. വാൽകുലുക്കി പക്ഷികളാകും. അവർ എന്ത് പറഞ്ഞാലും ലോകം കുലുങ്ങുമെന്ന മിഥ്യ ധാരണയിൽ ജീവിക്കുന്നവരാകും.

സത്യത്തിൽ മലയാള സാഹിത്യം ഏതാണ്ട് അമ്പത് വർഷമായി വായിക്കുന്നയോരാൾ എന്ന നിലയിൽ അമ്പത് വർഷം കഴിഞ്ഞാൽ നില നിൽപ്പുള്ള നോവലുകളോ ചെറുകഥകളോ കവിതകളോ എല്ലാം കൂടി കൂടിയാൽ മുപ്പതെണ്ണം കാണും.ദേശീയ തലത്തിലോ ലോക നിലവാരത്തിൽ ശ്രദ്ധിക്കപ്പെടുന്ന എത്ര എഴുത്തുകൾ ഇവിടെയുണ്ട്?
ഇവിടുത്തെ ഭൂരിപക്ഷം  ' സാഹിത്യം 'എഴുത്ത് വോക്കഷനായി കൊണ്ടു നടക്കുന്നവരും ആവേറേജോ അതിൽ താഴെയൊയാണ്. ആദ്യം ഭേദപെട്ട അഞ്ചു കഥയൊ ഒരു പുസ്തകമൊ എഴുതിയാൽ പിന്നെ പലരും എഴുതാൻ വേണ്ടി എഴുതുന്ന പ്രൊഡക്റ്റിവിറ്റി കൂടുകയും ക്രിയേറ്റിവിറ്റി കുറയുകയും ചെയ്യും.

പലപ്പോഴും എഴുത്ത് വറ്റി സാച്ചുറേറ്റെഡ് ആയികഴിയുമ്പോൾ പിന്നെ അധികാരത്തിന്റെ ഗുണഭോക്ത ആശ്രീതരാകും.
ഭാഷ ഒരെ പാറ്റേണിൽ ആവർത്തിച്ചു വിരസമായ ഏത് എഴുത്തും കച്ചവടം ചെയ്തു പിന്നെ അധികാരത്തിന്റെ ഗുണഭോക്ത ആശ്രീതരായാൽ പിടിച്ചു നിൽക്കാമെന്ന അവസ്ഥയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റ് പോയത് തുടരൻ പൈങ്കിളികൾ കച്ചവട ചെയ്ത മംഗളം മനോരമ ആഴ്ചപ്പതിപ്പുകൾ ആയിരുന്നു. അവരിൽ എത്ര എഴുത്തുകാരെ ഇപ്പോൾ ഓർക്കും.?കാരണം ഒരെ പറ്റേൺ ഫോർമുല. അത് ഇപ്പോൾ എ ഐ പലരെയുകാൾ നന്നായി എഴുതും.
എം മുകുന്ദനോക്കെ എഴുത്ത് വറ്റി സാച്ചുറെറ്റെഡ് ആകുമ്പോഴാണ് സർക്കാർ വിലാസം എഴുത്തു വക്താക്കളാകുന്നത്.
ലോകത്തു പലയിടത്തും ജീവിച്ചു എല്ലായിടത്തും സഞ്ചാരിച്ചിട്ടുമുണ്ട് പക്ഷേ കേരളത്തിലെപോലെ മൂന്നും രണ്ടും അഞ്ചു പുസ്തകമെഴുതിയാൽ ഓവർ റേറ്റ് ചെയ്യുന്ന ഒരു സമൂഹത്തെകണ്ടിട്ടില്ല.

ഇവിടെ പലപ്പോഴും ഏറ്റവും കൂടുതൽ സെലിബ്രെറ്റ് ചെയ്യുന്നത് മീഡിയൊക്രിറ്റിയാണ്. മീഡിയയും മീഡിയോക്രിറ്റിയുമാണ് ഏറ്റവും ആഘോഷിക്കപ്പെടുന്ന നാടാണ്. അതിന്റ ഉത്സവങ്ങളാണ് പുസ്തകകച്ചവടക്കാരുടെ ചന്തമേളകളായ ടോക് ഷോപ്പുകൾ.

അങ്ങനെയുള്ളപ്പോഴാണ് ഓവർറേറ്റെഡ് എഴുത്ത് ജോലിക്കാർ അഹങ്കാരവും ബാക്കി ഉള്ളവർക്കൊന്നും വിവരം ഇല്ലന്നു വിളിച്ചു പറയുകയും ചന്ത തെരുവിലെ മത്സരയടിക്കാരാകുന്നത്.

വിദ്യാഭ്യാസവും രാഷ്ട്രീവും മീഡിയയും സർക്കാരും എല്ലാം അടി മുടി മീഡിയോക്രിറ്റിയാകുന്ന ഒരു സമൂഹത്തിൽ നിന്ന് ചെറുപ്പക്കാർ നാട് വിട്ട് പോയില്ലങ്കിലെ അത്ഭുതമുള്ളൂ.

പണ്ട്  അമൂൽ വർഗീസ് കുര്യനോട്‌ ചോദിച്ചു നിങ്ങൾ കേരളത്തിൽ വന്നു പ്രവർത്തനം നടത്താത് എന്താണന്നു  ' ഐ ലൈക്ക് കേരള. ദി ഒൺലി പ്രോബ്ലം ഇസ് ദാറ്റ് ദേർ ആ ടൂ മെനി മലയാളീസ് "
ഇങ്ങനെ ഒരു സമൂഹത്തിൽ നിന്നാണ് കൂടുതൽ കോസ്മോപോളിറ്റൻ സംസ്കാരങ്ങളിലെക്ക്  ചെറുപ്പക്കാർ മൈഗ്രേറ്റ് ചെയ്യുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക