മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രം’ബസൂക്ക’യ്ക്ക് വേണ്ടി ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പലയാവർത്തി റിലീസ് മാറ്റിവെച്ച സിനിമ ഈ ഫെബ്രുവരി 14 ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആരാധകരെ നിരാശയിലാഴ്ത്തുന്ന വിവരമാണ് പുറത്തുവരുന്നത്.
സിനിമയുടെ റിലീസ് നീട്ടിയേക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. സിജിഐ വർക്കുകൾ പൂർത്തിയാകാത്തത് മൂലമാണ് സിനിമയുടെ റിലീസ് നീട്ടുന്നത് എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 10 ന് വിഷു റിലീസായാകും സിനിമ എത്തുക എന്നാണ് സൂചന.