സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'പൈങ്കിളി' യുടെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14ന് 'പൈങ്കിളി' തിയേറ്ററുകളില്‍ പറന്നിറങ്ങുമെന്നാണ് സൂചന. വളരെ പുതുമയും പ്രത്യേകതകളും നിറഞ്ഞൊരു ലവ് സ്റ്റോറിയായിരിക്കും 'പൈങ്കിളി' യുടേതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒറ്റനോട്ടത്തില്‍തന്നെ പ്രേക്ഷകരില്‍ ആവേശവും നര്‍മ്മവും നിറയ്ക്കുന്ന ട്രെയിലര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.
ഭാഗ്യ നായികയായ അനശ്വര രാജനൊപ്പം സജിന്‍ ഗോപു ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് 'പൈങ്കിളി'. ആവേശത്തിലെ അമ്പാനെയും പൊന്‍മാനിലെ മരിയോനെയുമൊക്കെ ഉജ്ജ്വലമാക്കിയ സജിന്‍ ഇതാദ്യമായാണ് നായകവേഷത്തില്‍ സ്‌ക്രീനിലെത്തുന്നത് എന്ന പുതുമയും ചിത്രത്തിനുണ്ട്. ചാവേര്‍, രോമാഞ്ചം, നെയ്മര്‍, ചുരുളി, ജാനേ മന്‍ എന്നീ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ സജിന്‍ എത്തിയിട്ടുണ്ട്. ആവേശം സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും അര്‍ബന്‍ ആനിമലിന്റെയും ബാനറില്‍ ഫഹദ് ഫാസില്‍, ജിത്തു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ആവേശം, രോമാഞ്ചം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു രചന നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പൈങ്കിളിക്കുണ്ട്.
ചിത്രത്തിന്റെ സംവിധായകനായശ്രീജിത്ത് ബാബു ഇതിനു മുമ്പ് ആവേശം, രോമാഞ്ചം, ആര്‍.ഡി.എക്‌സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, ചന്തു സലിം കുമാര്‍, അബു സലിം, അമ്പിളി അയ്യപ്പന്‍, അശ്വതി ബി, റിയാസ് ഖാന്‍, സുനിത ജോയ്, ദേവനന്ദ, ദീപു പണിക്കര്‍, സുലേഖ, അജയ്, ജൂഡ്‌സണ്‍, ഷിബുക്കുട്ടന്‍, അരവിന്ദ്, പ്രണവ് യേശുദാസ്, പുരുഷോത്തമന്‍, നിഖില്‍, സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.