ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക റിലീസ് പല തവണ മാറ്റി വച്ചിരുന്നു. ഒടുവിൽ ഫെബ്രുവരി 14 ന് ചിത്രം എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബസൂക്കയുടെ റിലീസ് വീണ്ടും മാറ്റി വച്ചതായാണ് റിപ്പോർട്ട്. ബസൂക്കയുടെ സിജിഐ വർക്കുകൾ പൂർത്തിയാകാത്തത് കാരണമാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. വിഷു റിലീസായി ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന