Image

നീതിമാൻ ആര് (തോമസ് കളത്തൂർ)

Published on 09 February, 2025
നീതിമാൻ   ആര്   (തോമസ് കളത്തൂർ)

എല്ലാ അർത്ഥത്തിലും 'നീതിമാനായ'  ഒരു മനുക്ഷ്യനെപ്പറ്റി വായിച്ചപ്പോൾ,  അതേ കാലയളവിൽ ജീവിച്ച, നീതിമാന്മാരായി കരുതപ്പെട്ട, അവകാശപ്പെട്ട,  മറ്റു പലരെയും കൂടി  ഒരു താരതമ്മ്യ പഠനത്തിന് വിധേയരാക്കാൻ      ശ്രമിക്കുകയാണ്.

ഒരു രാജ്യത്തിലെ എല്ലാജനങ്ങളെയും , നീതിയിലും സത്യത്തിലും ധർമ്മത്തിലും നയിക്കേണ്ട ഭരണാധികാരി, അതിനായി സത്യ  പ്രതിജ്ഞ ചെയ്തു ഭരണം നടത്തുന്നു.     എന്നാൽ  ഒരു "രാജാവ്" ജനിച്ചിരിക്കുന്നു , അത് എവിടെ എന്ന് അന്വേഷിച്ചു,  കിഴക്കു നിന്നും, അടയാള നക്ഷത്രത്തെ പിന്തുടർന്നെത്തിയ 'വിദ്വാൻമാർ', ഹെരോദാ രാജാവിന്റെ  കൊട്ടാരത്തിലും എത്തി.    ഒരു പുതിയ രാജാവിന്റെ ജനനം , തന്റെ സിംഹാസനത്തിനു  ഒരു വെല്ലുവിളി  ആകുമല്ലോ എന്ന് രാജാവ് ഭയപ്പെട്ടു.   സത്യാ സന്ധനും നീതി നിർവ്വഹനും  ഒക്കെ ആയിരിക്കേണ്ട രാജാവിനെ "സ്വാർത്ഥത",  യാതൊരു ധാർമ്മീകതയും  ഇല്ലാത്ത കള്ളനും അനേകമനേകം പിഞ്ചു    കുഞ്ഞുങ്ങളുടെ  ഘാതകനും  ആക്കി മാറ്റുന്നതായ്  കാണാം.
                                       
പ്രവചനങ്ങളിൽ വെളിവാക്കി എഴുതിയിരുന്ന "ദൈവ പുത്രന്റെ ജനനം" പ്രസംഗിക്കുകയും,  ഒരു പുതു ലോകത്തിന്റെ ലഭ്യത ഉളവാകുന്നത്  ഉത് ഘോഷിച്ചു,  തങ്ങളെ തന്നെ  ദൈവത്തിനും മനുക്ഷ്യർക്കുമിടയിലെ  'മദ്ധ്യസ്ഥരായി'  അവകാശപ്പെട്ടിരുന്നവർ, ... സമൂഹത്തിൽ യേശുവിനു ലഭിക്കുന്ന സ്വീകാര്യതയും വിശ്വസനീയതയും കണ്ടിട്ട്...,  തങ്ങൾക്കു ലഭിച്ചിരിക്കുന്ന 'അങ്ങാടിയിലെ  വന്ദനവും , പള്ളിയിലെ  മുഖ്യാസനവും'  നഷ്ടമായി പ്പോകുമെന്നു  ഭയപ്പെട്ട്‌...  ന്യായ പ്രമാണങ്ങളെ വളച്ചൊടിച്ചു വ്യാഖ്യാനിച്ചും, മറ്റും  യേശുവിനെ  ക്രുശി ക്കാൻ ശ്രെമങ്ങൾ ചെയ്യുന്നു.  ന്യായപ്രമാണങ്ങളുടെ അധിപതികൾ എന്ന്  നടിക്കുന്ന പുരോഹിതരുടെയും പരീശന്മാരുടെയും,  'നീതിയും ദൈവ ബോധവും ധാര്മീകതയും ഒക്കെ എവിടെ ഒളിപ്പിച്ചു,  ......സ്വാർത്ഥതയുടെ മൂട് പടത്തിനുള്ളിലോ?       
റോമൻ ന്യായാധിപതി പീലാത്തോസിനെ സമീപിച്ചു.     അദ്ദേഹം 'ഈ മനുക്ഷ്യനിൽ (യേശുവിൽ) കുറ്റം ഒന്നും കണ്ടില്ലാ".   എങ്കിലും സ്വന്തം നിലനിൽപ്പും,  രാക്ഷ്ട്രീയ  ഭാവിയും ഒക്കെ കണക്കാക്കി .... യഹൂദ മതനേതാക്കളുടെ ഇങിതത്തിനു അനുകൂലമായി ..."യേശുവിനെ ക്രൂശിക്കാൻ " വിധിഎഴുതി.    നീതിയും,ന്യായവും, സത്യവും ഒക്കെ കാറ്റിൽ പറത്തി  മുന്നോട്ടു പോകുന്ന ഒരു ലോകത്തെ  നമ്മൾ വീണ്ടും കണ്ടു കൊണ്ടേ ....ഇരിക്കുന്നു.     ദുഷ്ടതയുടെയും, കൊലപാതകത്തിന്റെയും പുതിയ വാർത്തകൾ നമ്മുടെ നാട്ടിൽ നിന്നും  ഒന്നിന് പുറകെ ഒന്നായിവന്നു കൊണ്ടിരിക്കുന്നു.    ബന്ധങ്ങൾ നഷ്ടപ്പെടുന്നു.   സത്യവും നീതിയും മുറിവേറ്റു  വീണു കൊണ്ടിരിക്കുന്നു.   
                   
ദൈവം കണ്ടുപിടിച്ച     ഒരു യഥാർത്ഥ  നീതിമാനെ      പരിചയപ്പെടാം.     അദ്ദേഹം  മരപ്പണി കൊണ്ട് ഉപജീവനം കഴിച്ചിരുന്ന ഒരു തച്ചനായിരുന്നു.                  അദ്ദേഹത്തിന്റെ         നീതിബോധം,  ജീവിതത്തിലും, സ്വഭാവത്തിലും, കാഴ്ചപ്പാടിലും എല്ലാം സ്വാർത്ഥത ഒട്ടുമില്ലാതെ, അന്യനെ കൂടി  സൂക്ഷ്മതയോടെ  കരുതുന്ന ഒന്നായിരുന്നു.      അതിനാൽ,  യേശുവിന്റെ പിതൃ സ്ഥാനം  അദ്ദേഹത്തിന് നൽകി ആദരിച്ച , "ജോസഫ്" ആയിരുന്നു ആ വലിയ മനുക്ഷ്യൻ.     താൻ വിവാഹം ചെയ്യാൻ നിശ്ചയിച്ച സ്ത്രീ ഗർഭിണി  ആണെന്നറിഞ്ഞു,  അവൾക്കു ദോഷം വരാതെ,.. സ്വയം നിശബ്ദനായി മാറിപ്പോകാൻ ജോസഫ്  ആലോചിക്കുന്നു.    ജോസെഫിന്റെ  ധാര്മീക നീതി,  മറ്റു രണ്ടു കാര്യങ്ങൾ കൂടി എടുത്തു കാണിക്കുന്നു.      "മറ്റൊരാളെ  വിധിക്കാൻ ഞാൻ പ്രാപ്തനല്ലാ...,  എന്റെ അറിവുകൾ പരിമിതമാണ്.    എന്റെ ചിന്തകൾ ചുറ്റുപാടുകളോടെ ചേർന്ന്,  എന്നെ അലോരസപ്പെടുത്തിയേക്കാം".     അതിനാൽ ,  നീതിയുടെ പാറ ആകുന്ന  ദൈവത്തിന്റെ ശബ്ദത്തിനായി അദ്ദേഹം കാതോർത്തു,  മറുപടി ലഭിക്കും വരെ.           അതിനുശേഷംഅഭിമുഖീകരിക്കേണ്ടി  വന്ന  എല്ലാ  കഷ്ടങ്ങളും,  കന്യകമറിയാമിനോ ടൊപ്പം നിന്ന്,..  അഭിമുഖീകരിച്ചു.

നീതിയുടെ മൗലീകതയിലേക്ക്  നമുക്ക് ഒന്ന്  സൂക്ഷിച്ചു നോക്കാം.   അതിനു,... എല്ലാം സൃഷ്‌ടിച്ച "ഈശ്വരനെയും ", അദ്ദേഹത്തിന്റെ സൃഷ്ടിപ്പിന്റെ, ഉദ്ദേശത്തെയും ,  അതിനോടനുബന്ധമായി നമ്മിൽ നിന്നും എന്താണ്  പ്രതീക്ഷിക്കുന്നതെന്നും,  അഥവാ   നമ്മുടെ  ധാർമ്മീകത  എന്തായിരിക്കണമെന്നും  കൂടി അനുമാനിക്കാം.         
                     
സൃഷ്ടി കർത്താവിനു,  തന്റെ സൃഷ്ടി...  മനോഹരമായി,  പ്രയോജനപ്രദമായി, എന്നും നിലനിൽ ക്കണമെന്നും,  അതിൽ ദോഷങ്ങൾ സംഭവിക്കരുതെന്നും  ആഗ്രഹ മുണ്ടാവാം.     അതേ..,കണക്കുകൂട്ടലിൽ,  സൃഷ്ടിയിൽ, വ്യത്യസ്തങ്ങളായ ജീവജാലങ്ങളെ, വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും  നിലനില്പിലും, ആവാസയോഗ്യരാക്കി.,  മനോഹരവും, രമ്മ്യവും, ജൈവവും ആക്കി. എല്ലാ ജീവജാലങ്ങളും, തങ്ങളുടെ വ്യത്യസ്തങ്ങളായ ജീവകാലത്തു,  അടുത്ത തലമുറയ്ക്ക് ജന്മം കൊടുത്തു് , അങ്ങനെ സൃഷ്ടി തുടർന്ന് പോകാനും  പ്രപഞ്ചത്തെ നില നിർത്താ നുമുള്ള  പ്രാപ്തിയും നൽകി അനുഗ്രഹിച്ചു.     അടുത്ത  തലമുറയെ, സൃഷ്ടി  കർത്താവി  നോടുള്ള                                                                

കടപ്പാടും ബാധ്യതയും , തങ്ങളുടെ ജീവിതത്തിലൂടെ മനസ്സിലാക്കുകയും,  തങ്ങളുടെ ജന്മോദ്ദേശം എല്ലാ എല്ലാ ജീവജാലങ്ങളെയും  സ്നേഹിച്ചു കരുതലോടെ നില നിർത്തണമെന്ന്  ഉത്ബോധിപ്പിക്കുകയം ചെയ്യേണ്ടതാണ്.
              
, ,  അങ്ങനെ നാശമില്ലാത്ത ഒരു മനോഹര പ്രപഞ്ചം അനേകമനേകം  തലമുറകൾക്കു അനുഗ്രഹ പ്രദം ആയി തീരണമെന്നും ആകുന്നു.     എല്ലാ സൃഷ്ടിയും ,  വ്യത്യസ്തങ്ങൾ ആണെങ്കിലും അന്ന്യോന്യ സഹായ സഹകരണങ്ങളോടെ, പരപൂരകങ്ങളായി ജീവിക്കേണ്ടതിനു ഉദാഹരണമാണ്,  "Photosynthesis" (മനുക്ഷ്യൻ ജീവൻ നിലനിർത്താൻ ശ്വസിക്കുന്ന ഓക്സിജൻ, ഉച്വസിക്കുമ്പോൾ കാർബൺ ഡയോക്‌സൈഡ് ആയി തീരുകയും, വൃക്ഷ ലതാതികൾ അതിനെ   വീണ്ടും  ഓക്സിജനാക്കി മാറ്റി, അന്തരീക്ഷത്തിനു നൽകുന്നു.
                               
നീതിക്കും സത്യത്തിനും ധാര്മീകതയ്ക്കും ഒരു സ്ഥാനം മനസ്സിൽ ഉറയ്ക്കണമെങ്കിൽ,  നമ്മുടെ ജന്മോദ്ദേശം എങ്ങനെ നിറവേറ്റണമെന്നും,  നമ്മിൽ നിന്നും ഈശ്വരൻ എന്തു പ്രേതീക്ഷിക്കുന്നു എന്നും സ്വയം മനസ്സിലാക്കണം.     അങ്ങനെ  നമുക്കും   നീതിമാന്മാരായി ഈ പ്രപഞ്ചത്തെ  നില നിർത്താൻ ശ്രമിക്കാം.
                           

 

Join WhatsApp News
John 2025-02-09 12:29:33
Thank you! Great article!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക