അമേരിക്കന്‍ പ്രസിഡണ്ട് പുറത്താക്കിയ അനധികൃധ കുടിയേറ്റക്കാരായ ഇന്‍ഡ്യാക്കാരെ വിലങ്ങുവച്ച് സൈനികവിമാനത്തില്‍ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തില്‍ കൊണ്ടിറക്കിയത് രാജ്യത്ത് വലിയവാര്‍ത്തയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളും കേരളത്തിലെ ഇടതുപക്ഷചായ്‌വുള്ള പത്രങ്ങളും മറ്റ്മീഡിയകളും മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള (മനോരമയുടെ ഭാഷ്യം) വടിയായിട്ടാണ് പ്രസ്തുത സംഭവത്തെ ഉപയോഗിച്ചത്. ഇന്‍ഡ്യാക്കാരന്റെ ആത്മാഭിമനത്തെ ആക്ഷേപിക്കുന്ന നടപടിയായിട്ടാണ് അവരതിനെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ്സ് ഭരിച്ച അറുപതുവര്‍ഷം ഇന്ഡ്യാക്കാരനില്ലാതിരുന്ന ആത്മാഭിമാനമാണ് മോദി വന്നതോടുകൂടി കുതിച്ചുയര്‍ന്നത്. ഭിക്ഷക്കാരുടെയും പാമ്പാട്ടികളുടെയും രാജ്യമെന്ന് പാശ്ചാത്യര്‍ വിശേഷിപ്പിച്ചികരുന്ന രാജ്യം ഇന്ന് ഐ ടി പ്രൊഫഷനുകളുടെയും ഡോക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും രാജ്യമെന്ന് പാശ്ചാത്യര്‍ പറഞ്ഞുതുടങ്ങിയത് മോദി അധികാരത്തിലെത്തിയോടുകൂടിയാണ്.
നിങ്ങളുടെ ഇന്ഡ്യയാണല്ലോ ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണ്ണവും വെള്ളിയും ഇറക്കുമതിചെയ്യുന്ന രാജ്യമെന്ന് ഒരു അമേരിക്കക്കാര്‍ എന്നോടുചോദിച്ചത് അഭിമാനത്തോടെയാണ് ഞാന്‍കേട്ടത്. ഇങ്ങനെയെല്ലാമുള്ള സല്‍പേരിന് കളങ്കമുണ്ടാക്കാന്‍ വേലിചാടിവന്ന ഇന്‍ഡ്യാക്കാരന്‍ മാന്യനാണന്ന് ഇന്‍ഡ്യിലുള്ളവര്‍ പറയുന്നെങ്കില്‍ അവര്‍ മൂഢസ്വര്‍ഗത്തില്‍ ജീവിക്കുന്നവരായിരിക്കും. അമേരിക്കയെപറ്റി അറിവില്ലാത്തവരോ അല്ലെങ്കില്‍ ഇടതുപക്ഷ രാഷ്ട്രീയ തിമിരം ബാധിച്ചവരോ ആയിരിക്കും. അന്‍പതുലക്ഷം മുതല്‍ ഒരുകോടി രൂപവരെ ചിലവാക്കിയിട്ടാണ് മതലുചാടാന്‍ വന്നതെന്നാണ് ചിലര്‍ പറഞ്ഞത്. അന്‍പതുലക്ഷം കൈവശമുണ്ടായിരുന്നെങ്കില്‍ അവന് ഇന്‍ഡ്യയില്‍തന്നെ സുഹമായി ജീവിച്ചുകൂടായിരുന്നില്ലേയെന്ന് ചോദിക്കുന്നു.
രേഖകളില്ലാതെ വന്നവന് അമേരിക്കയില്‍ നല്ലൊരുജോലി കിട്ടില്ലെന്ന് അറിയാഞ്ഞിട്ടല്ല അവന്‍ സാഹസത്തിന് പുറപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയില്‍നിന്ന് നടന്നുവന്ന് മതിലുചാടുന്ന വിദ്യാഹീനരായ ഹിസ്പാനിക്കുകളെപ്പോലയല്ല ഇന്‍ഡ്യാക്കാരന്‍. അവര്‍ എന്തുജോലിചെയ്യാനും തയ്യാറായിട്ടാണ് വരുന്നത്. റസ്റ്റോറന്റില്‍ പാത്രംകഴുകാനും കൂലിവേലചെയ്യാനും അവര്‍ക്ക് മടിയില്ല. എങ്ങനെയെങ്കിലും ജീവിച്ചുപോകണം എന്ന ചിന്തമാത്രമേയുള്ളു അവര്‍ക്ക്. അവരുടെ നാട്ടിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തിലെപ്പോലെ ജനജീവതം ദുഷ്‌കരമാക്കിയതിന്റെ ഫലമായിട്ടാണ് നാടുവിടാന്‍ തയ്യാറായത്. അതുപോലെയല്ല അന്‍പതുലക്ഷം മുടക്കി വേലിചാടാന്‍വന്ന ഇന്ഡ്യാക്കാരന്‍. ഇത്രയും പണംമുടക്കി കൂലിവേചെയ്യാന്‍ അമേരിക്കയിലേക്ക് വരേണ്ട ആവശ്യമുണ്ടോ? ഇന്ഡ്യയില്‍ അവന് സുഹമായി ജീവിച്ചുകൂടേ? അപ്പോള്‍ മറ്റുചില ഉദ്ദേശങ്ങളോടുകൂടിയാണ് അവന്‍ ഇങ്ങോട്ട് പുറപ്പെട്ടത്. അതിന് അവനെ സഹായിക്കാന്‍ പന്നുവും സോറസ്സും അവലരുടെയൊക്കെ തലതൊട്ടപ്പന്മാരായ രാഷ്ട്രീക്കാരും ഇവിടുണ്ട്. അവര്‍ ആരൊക്കെയാണന്ന് ചിന്തിക്കുന്നവര്‍ക്ക് മനസിലാകും.
ഇന്‍ഡ്യാക്കരനെ കൈവലങ്ങുവച്ചതാണ് രാഹുല്‍ ഗാന്ധിക്കം കൂട്ടര്‍ക്കും അഭിമാനക്ഷതം സംഭവിക്കാന്‍ കാരണം. സൗദി അറേബ്യയില്‍ പോയി അറബിപ്പോലീസിന്റെ ചാട്ടവാറടി കൊള്ളുന്ന ഇന്‍ഡ്യാക്കാരന്റെ ആത്മാഭിമാനത്തെപറ്റി വിലപിക്കാത്ത കോണ്‍ഗ്രസ്സുകാരന്റെയും കമ്മ്യൂണിസ്റ്റുകാരന്റെയും ആത്മാര്‍ഥത ചോദ്യംചെയ്യപ്പെടേണ്ടതാണ്. ഇവരുടെ ഭരണവിശേഷംകൊണ്ടാണല്ലോ പാവപ്പെട്ട മലയാളിക്ക് അന്യനാട്ടില്‍ പോകേണ്ടിവന്നത്. കുറ്റവാളിയെ വിലങ്ങുവയ്ക്കാതെ വി ഐ പിയെപ്പോലെ അകമ്പടി സേവിക്കുന്ന പോലീസുകാരെ ഇന്‍ഡ്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ കാണാറുണ്ട്. അവന്‍ മാന്യനായിട്ട് കൈവീശി മുമ്പേനടക്കുന്നു., പോലീസുകാരന്‍ അവന്റെ ഭൃത്യനെപ്പോലെ പിന്നാലെ നടക്കുന്നു.
അമേരിക്കയില്‍ വിലങ്ങുവയ്ക്കുന്നത് തൊലിയുടെ നിറംനോക്കിയിട്ടല്ല. വെള്ളക്കാരനെയും കറുത്തവനെയും ഗവര്‍ണര്‍മാരെയുംവരെ വിലങ്ങുവെയ്ക്കുന്നത് വലിയ വിഷയമായിട്ട് ആരും കണക്കാക്കാറില്ല. ഷിക്കാഗോയിലെ ഗവര്‍ണ്ണറെ പാതിരാത്രിയില്‍ അറസ്റ്റുചെയ്ത് വിലങ്ങുവച്ചത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഇന്‍ഡ്യിലത് സാദ്ധ്യമാകുമോ? പോലൂസുകാര്‍ അവരുടെ സുരക്ഷക്കുവേണ്ടിയിട്ടാണ് കുറ്റവാളിയെ പിടികൂടിയാലുടനെ വിലങ്ങുവയ്ക്കുന്നത്. ഇത് രാഹുല്‍ ഗാന്ധിക്ക് അറിയാഞ്ഞിട്ടല്ല അദ്ദേഹം ബഹളം വെയ്ക്കുന്നത്. മോദി ഗവണ്മന്റിനെ അടിച്ചവടികളെല്ലാ ഒടിഞ്ഞുപോയതുകൊണ്ട് ഓര്‍ക്കാപ്പുറത്തുകിട്ടിയ വടി ഉപയോഗിക്കുന്നു എന്നേയുള്ളു. ആരോപണം ഉന്നയിക്കാന്‍ എന്തെങ്കിലും വിഷയം കിട്ടേണ്ടേ.
abe42sam@gmail.com.