ഉയർന്നമർന്ന നിലവിളികളിൽ
അണഞ്ഞുപോയ കിനാവുകൾ..
മധുര സ്വപ്നങ്ങൾക്ക് താഴിട്ട
സ്വർണ്ണത്തിന്റെ കണക്കുകൾ..
ശുഭ്രസ്വപ്നങ്ങൾ കറുപ്പിച്ച
സ്ത്രീധന ബാക്കി..
ശോകം നിറഞ്ഞ കവിളിൽ
മോഹഭംഗത്തിന്റെ തിണർപ്പ് ..
കുറഞ്ഞു പോയ നിറത്തിന്റെ ശാപം
ഒഴുകി നിറഞ്ഞ കണ്ണൂകളിൽ
ജനിച്ചു പോയ നിമിഷമോർത്ത്
കരഞ്ഞുറങ്ങിയ രാവുകൾ ..
ഒടുവിൽ ഒരു കയർത്തുമ്പിൽ തീർന്ന
തിരിച്ചറിയപ്പെടാതെ പോയ സ്നേഹം..
പുഞ്ചിരി മാഞ്ഞ ചുണ്ടുകളിൽ
പറയാൻ ബാക്കി വെച്ച പരിഭവം..