Image

'റോക്കി മൈ സൈലന്റ് മെന്റർ ' ( പുസ്തക പരിചയം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

Published on 09 February, 2025
 'റോക്കി മൈ സൈലന്റ് മെന്റർ ' ( പുസ്തക പരിചയം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

ROCKY MY SILENT MENTOR.
             Book written by 
Dr. Subramoniam Vidyanathan.

"Knowledge and wisdom unlike water do not always honour the tenents of hierarchical status. Occasionally they can cascade from lower to higher level's,. from a junior to a senior or sometimes even from a student to a teacher ".

 റിട്ടയേർഡ് സർജറി പ്രൊഫസർ ഡോക്ടർ വൈദ്യനാഥൻ സാറിന്റെ 'റോക്കി മൈ സൈലന്റ് മെന്റർ ' എന്ന പുതിയ പുസ്തകത്തിലെ അദ്ദേഹം എഴുതിയ ചില വരികളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.. തീർച്ചയായും ഇത് ഇംഗ്ലീഷിൽ എഴുതിയ ഒരു പുസ്തകമാണ്.
   എല്ലാ കാലത്തും എല്ലാ ഭാഷയിലും ഡോക്ടർസ് അവരുടെ അനുഭവങ്ങൾ വരും തലമുറയ്ക്കായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു പ്രശസ്തരായ എഴുത്തുകാർ ആരോഗ്യ മേഖലയിൽ നിന്നും കഥകളും നോവലുകളും കണ്ടെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജുകളിൽ കുട്ടികളുടേതായി ഇറങ്ങുന്ന സോവിനിറുകൾ വായിച്ചാൽ നമുക്കറിയാം സാഹിത്യവും അവർക്ക് നന്നായി വഴങ്ങും എന്ന്. നല്ല വായനക്കാരും കുട്ടികൾക്കിടയിൽ ഉണ്ട്.
       നീണ്ടകാല മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സർജനായി സേവനമനുഷ്ഠിച്ച ഡോക്ടർ വൈദ്യനാഥൻ തന്റെ റിട്ടയർമെന്റിനു ശേഷം 'അമൃത' എന്ന പ്രസ്റ്റീജിസ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് പിന്നെയും ഏറെക്കാലം സേവനം അനുഷ്ഠിച്ചത്.  കാർഡിയോ വാസ്കുലാർ സർജറി ഒരു സൂപ്പർ സ്പെഷ്യലിറ്റി ആയി ഇല്ലാതിരുന്ന കാലത്ത് ഡോ.വൈദ്യനാഥനാണ് പ്രശസ്ത വാസ്കുലാർ സർജനായി പ്രവർത്തിച്ചിരുന്നത്. സാറിന്റെ വിദ്യാർഥിനിയും ഹൗസ് സർജനും ആയി ജോലി ചെയ്തിട്ടുള്ള എനിക്ക് പിന്നീട് ഒരു അനസ്തേഷ്യ സ്പെഷ്യലിസ്റ്റ് ആയി സാറിനൊപ്പം മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യം.
    ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരിക്കുന്ന
വൈദ്യനാഥൻ സാറിന്റെ ബൃഹത്തായ ഒരു ശാസ്ത്ര സാഹിത്യ കൃതിയാണ്
'റോക്കി മൈ സൈലന്റ് മെന്റർ.'. സാറിന്റെ മറ്റു പുസ്തകങ്ങൾ- മാൻ വിത്ത് ക്ലീൻ ഹാൻഡ്, ഡാ സെമ്മൽ വെയ്സ് സാഗ എന്നിവയാണ്. The Semmel Weis Saga വളരെയധികം ആഘോഷിക്കപ്പെട്ട ഒരു പുസ്തകമാണ്.
            'റോക്കി മൈ സൈലന്റ് മെന്റർ' എന്ന ഈ പുസ്തകം ആത്മകഥയും ഒപ്പം ഫിക്ഷനും തുല്യ അനുപാതത്തിൽ കൂടിക്കലർന്ന ഒരു പ്രത്യേക കല അവലംബിച്ച് എഴുതപ്പെട്ട കൃതിയാണ്.
തന്റെ അനാട്ടമി പഠനകാലത്ത് അത്ഭുതകരമായ മനുഷ്യ ശരീരത്തിലെ ഘടന പഠിക്കുവാൻ ഉപയോഗപ്പെടുത്തിയ അചേതനമായ ഒരു സാന്നിധ്യമാണ് റോക്കി എന്ന് വിളിപ്പേരിട്ട കടാവർ.. സാധാരണ മെഡിക്കൽ സ്റ്റുഡൻസ്, ഞാൻ ഉൾപ്പെടെ എല്ലാവരും തന്നെ അനാറ്റമി പഠനത്തിന്റെ അവസാനം  ഈ കടാവറിനെ പിന്നിൽ ഉപേക്ഷിക്കുകയാണ്.. എന്നാൽ ഈ റോക്കിയെ പരിചയപ്പെട്ട അന്നുമുതൽ എൺപതുകളിൽ  ആയിരിക്കുന്ന സാറിന് ഇന്നും റോക്കി മൂന്നാമത് ഒരാളെപ്പോലെ നിറസാന്നിധ്യമാണ്.. സാറിന്റെ സ്റ്റുഡന്റ് കാലത്തും ട്രെയിനിങ് കാലത്തും സർജറി പിജി ചെയ്ത കാലത്തും സർജനായും മെഡിക്കൽ വിദ്യാഭ്യാസ ടീച്ചറായും വർക്ക് ചെയ്യുന്ന എല്ലാ കാലത്തും റോക്കി ഒരു നിതാന്ത സാന്നിധ്യമാണ്. 
"The dead teach the living ". ഇവിടെ  അന്വർത്ഥമാകുകയാണ്..
   മണികണ്ഠൻ എന്ന അനാട്ടമി ഡിസക് ഷൻ ഹോളിലെ ക്യൂറേറ്റർ ഈ പുസ്തകത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. മണികണ്ഠനും സാറിന്റെ ഉള്ളിലെ ഒരു പാത്രസൃഷ്ടിയാണ്. അയാൾ ഒരു അത്ഭുത മനുഷ്യനാണ്. ഡിഗ്രി വിദ്യാഭ്യാസവും കൂടെ പല പഠനങ്ങളും. അയാൾ ഒരു തികഞ്ഞ നിറഞ്ഞ വായനക്കാരനാണ്. അയാൾക്ക് സ്വന്തമായി ഉണ്ടായിരുന്ന പുസ്തകമാണ് 'വൈത്തി'  എന്ന് അയാൾ ചുരുക്കി വിളിക്കുന്ന വൈദ്യനാഥൻ സാറിന് കൈമാറിയത്. ആ ബുക്ക് ഏതാണെന്നോ? അമേരിക്കൻ റൈറ്റർ മോർട്ടൻ തോംസന്റെ  'ദ ക്രൈ ആൻഡ്   ദ കവണൻറ് ' എന്ന ബെസ്റ്റ് സെല്ലർ ആണ്. ഈ അത്ഭുത കുറേ റ്ററിലൂടെയാണ് ഈ പുസ്തകത്തിന്റെ പകുതിയിലധികവും കഥ വിടർന്നുവരുന്നതും വികസിക്കുന്നതും.
       ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഉപയോഗിച്ചുള്ള ഡിജിറ്റൽ പഠനങ്ങളിലൂടെ ഇനി അനാട്ടമിയും പഠനവിധേയമാക്കാം എന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങൾ ആദരിക്കപ്പെടേണ്ടതാണോ  എന്നൊരു ചോദ്യം ഞങ്ങക്കു  മുന്നിലുണ്ട്. ഒരു മൃതദേഹത്തെ കുട്ടികൾ സ്വയം സ്പർശിച്ച് ഡിസെക്റ്റ്  ചെയ്ത് പഠിക്കുന്നിടത്തോളം ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ്സും വരില്ലെന്നാണ് ഞങ്ങളുടെ നിഗമനം. ആ മൃതദേഹത്തോടുള്ള ബഹുമാനം അടുപ്പം ഇതൊക്കെആർട്ടിഫിഷ്യൽ ഇന്റലിജൻസിന് നൽകുവാൻ സാധിക്കുമോ?                                            

 

 

ഡോ. കുഞ്ഞമ്മ ജോർജ്ജ്

 

രണ്ടു പുസ്തകങ്ങൾക്ക് ശേഷം ഇങ്ങനെയൊരു ബൃഹത്തായ, അറുനൂറ്‌ പേജിൽ അധികം വരുന്ന ഒരു പുസ്തകം എഴുതുവാൻ കാരണമെന്ത് എന്ന് ചോദിച്ചാൽ സാറിന് അതിനുള്ള ഉത്തരങ്ങളും ഉണ്ട്. ഏറ്റവും പ്രധാനമായി ഒരാൾ മരണാനന്തരം സ്വന്തം ശരീരം വരും തലമുറയ്ക്ക് പഠിക്കാനായി വിട്ടുകൊടുക്കുന്ന സൽപ്രവർത്തിയെ പ്രകാശിപ്പിച്ചു കാണിക്കുക എന്നത് തന്നെ.. ഇത്തരം ഒരു അചേതന സാന്നിധ്യം പലപ്പോഴും വിശുദ്ധന്മാരെക്കാളും ബഹുമുഖ പ്രതിഭകളെക്കാളും ആദരവും അംഗീകാരവും അർഹിക്കുന്നുണ്ടെന്ന് സാർ അടിവരയിടുന്നു.. ഇപ്പോഴും എപ്പോഴും എല്ലായിപ്പോഴും സാറിന്റെ കൂടെ റോക്കി എന്ന നിശബ്ദ സാന്നിധ്യമുണ്ട്..
നാല് സെക്ഷനുകൾ ആയിട്ടാണ് ഈ പുസ്തകത്തെ വിശദീകരിച്ചിരിക്കുന്നത്. ഒരു മെഡിക്കൽ ടീച്ചറിന്റെ നാലു പ്രധാന ഘട്ടങ്ങൾ ആണിത്.- ഒരു വിദ്യാർത്ഥി, ട്രെയിനർ, മെന്റർ, ശേഷം തല മൂത്ത ഒരു റിട്ടയേർഡ് മെഡിക്കൽ ഓഫീസർ.
സാറൊരു വൊറാഷ്യസ് റീഡർ ആണ്. അത് ഈ പുസ്തകം വായിക്കുന്ന ആർക്കും മനസ്സിലാവും. സാറിനെ നേരിട്ട് പരിചയമുള്ള വായനക്കാർക്ക് ഇത് മുമ്പേ അറിയാവുന്ന കാര്യമാണ്. അല്പം ഹൂമർസെൻസ് കലർത്തി അധികം ദുർമേദസോ കണ്ഠഭാര ങ്ങളോ ഇല്ലാത്ത ഒരു പ്ലസന്റ് ഇംഗ്ലീഷ് ശൈലി. എല്ലാവർക്കും വായിച്ച് ആസ്വദിക്കാൻ പറ്റിയ സരളവും സന്തോഷം പകരുന്നതുമായ വാക്കുകളാലും വരികളാലും എഴുതപ്പെട്ടതാണ് ഈ പുസ്തകം. അതാണ് ഈ വായനയിൽ ഉടനീളം എനിക്ക് ഫീൽ ചെയ്തത്. സാറിന്റെ താക്കോൽ പദമാണ്  'ഐ ഹോണ്സ്റ്റലി'. അത്ര സത്യസന്ധതയോടെ ഈ വരി ഈ പുസ്തകത്തിൽ ഉടനീളം മുഴങ്ങി കേൾക്കുന്നുണ്ട്. വായനയ്ക്കൊടുവിൽ ഒരാൾക്ക് പിടുത്തം കിട്ടും, ഇത് മെഡിക്കൽ യാത്രയിലെ ഒരു ബുക്ക് മാത്രമല്ല, സാഹിത്യത്തിലേക്കുള്ള ഒരു മുതൽക്കൂട്ട് കൂടിയെന്ന്.
സാറിന്റെയും രാജം മാഡത്തിന്റെയും ഇടയിൽ പൂത്ത പ്രണയം, അവരുടെ ദാമ്പത്യം, കുടുംബജീവിതം, മക്കൾ, കൊച്ചുമക്കൾ എല്ലാവരെയും നമുക്ക് ഈ പുസ്തകത്തിൽ പരിചയപ്പെടാം.
ഇനി അവശേഷിക്കുന്ന ചോദ്യങ്ങൾ ഡോക്ടർ വൈദ്യനാഥൻ ഈ പുസ്തകം എന്തിന്  എഴുതി? ആർക്കുവേണ്ടി എഴുതി? അതിലുപരി ഇങ്ങനെ ഒരു പുസ്തകം എഴുതുവാൻ സാർ തന്നെയോ കൂടുതൽ യോഗ്യൻ? അവസാനത്തെ ചോദ്യത്തിന് ഞാൻ 'തീർച്ചയായും'  എന്ന ഉത്തരം ധൈര്യപൂർവ്വം പറയും. കാരണം ഞാൻ സാറിന്റെ വിദ്യാർത്ഥിയാണ്, ഹൗസ് സർജൻ ആണ്, അതിലുപരി വർഷങ്ങൾ സാറിനൊപ്പം ഞാൻ അനസ്ത സ്പെഷലിസ്റ്റ് ആയി കോട്ടയം മെഡിക്കൽ കോളേജിൽ വർക്ക് ചെയ്തിട്ടുമുണ്ട്.  ആദ്യത്തെ രണ്ട് ചോദ്യങ്ങൾക്ക് സാറ് തന്നെയാണ് ഉത്തരം പറയേണ്ടത്..
       സാർ ഇവിടെ അതിന് ഉത്തരമായി റസ്കിൻ ബോണ്ടിനെ ആണ് ഉദ്ധരിക്കുന്നത്
       "We write for our pleasure, but if we can give pleasure to others too what could be better?".
വൈദ്യനാഥൻ സാറിനെ ഞാൻ അഭിനന്ദിക്കുകയാണ്,.ഒപ്പം നന്ദി അറിയിക്കുകയുമാണ് , 'റോക്കി മൈ സൈലന്റ് മെന്റർ ' എന്ന ഈ പുസ്തകം ഞങ്ങൾക്ക് തന്നതിന്. ധാരാളം വായിക്കപ്പെടേണ്ടഒരു പുസ്തകമാണ് ഇതെന്ന്   ഞാൻ തികഞ്ഞ ആത്മാർത്ഥതയോടെ പറയുന്നു.  സാറിന് ആയുരാരോഗ്യങ്ങളും എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് , 
Dr. Kunjamma George 
Retired Anaesthesia professor 

 

Amazone and Flipcart - book  available
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക