Image

കാക്കിയിട്ട് ഞെട്ടിക്കാന്‍ കുഞ്ചാക്കോ ബോബന്‍

Published on 09 February, 2025
കാക്കിയിട്ട് ഞെട്ടിക്കാന്‍ കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. കോഴിക്കോട് ലുലു മാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രെയിലർ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ നിര്‍മ്മാണം. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തില്‍ ജഗദീഷ്, വിശാഖ് നായര്‍, മനോജ് കെ യു, റംസാന്‍ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, വിഷ്ണു ജി വാര്യര്‍, ലേയ മാമ്മന്‍, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക