Image

കേന്ദ്രം സൃഷ്‌ടിച്ച കാർമേഘങ്ങൾ നീക്കി വികസനത്തിന്റെ പുതിയ ആകാശംതൊട്ട്‌ രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാം ബജറ്റ്‌ (ജോസ് കാടാപുറം )

Published on 10 February, 2025
കേന്ദ്രം സൃഷ്‌ടിച്ച കാർമേഘങ്ങൾ നീക്കി വികസനത്തിന്റെ പുതിയ ആകാശംതൊട്ട്‌ രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാം ബജറ്റ്‌ (ജോസ് കാടാപുറം )

പ്രതിസന്ധികളെയെല്ലാം ബദൽമാർഗങ്ങളിലൂടെ മറികടന്ന്‌ അതിവേഗ വളർച്ചയുടെ മറ്റൊരു ഘട്ടത്തിലേക്കുള്ള മാറ്റം.... മനുഷ്യവിഭവശേഷി വർധിപ്പിക്കാൻ നടത്തിയ നിക്ഷേപമാണ്‌ ഇതിൽ പ്രധാനം. ആരോഗ്യം, വിദ്യാഭ്യാസം, ഊർജം, അടിസ്ഥാനസൗകര്യ വികസനം, വ്യവസായം, ക്ഷേമപ്രവർത്തനം എന്നിവയിലെല്ലാമുള്ള അടിത്തറ ഭദ്രമാക്കി സമഗ്രവികസനത്തിന്റെ പുതിയ വഴി തുറക്കുകയാണ്‌ സർക്കാർ.

ഓഖി, പ്രളയം, കോവിഡ്‌, ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളൈ നേരിട്ടാണ്‌ കേരളം ഇത്രയും വികസിച്ചത്‌. തനത്‌ നികുതിവരുമാനം വർധിപ്പിച്ചും അനാവശ്യ ചെലവ്‌ ഒഴിവാക്കിയും മറ്റു ചെലവ്‌ മുൻഗണനാക്രമത്തിൽ നിർവഹിച്ചുമാണ്‌ വളർച്ച. 2020–-21ൽ സംസ്ഥാനത്തിന്റെ തനത്‌ നികുതിവരുമാനം 47,660 കോടിയായിരുന്നെങ്കിൽ ഇപ്പോൾ 81,000 കോടിയിലെത്തി.
1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ ചെലവും
പ്രതീക്ഷിക്കുന്ന ബജറ്റ്.
. എഫക്ടീവ് മൂലധന ചെലവ് 26,968 കോടി രൂപ
റവന്യൂ കമ്മി 27,125 കോ ടി രൂപ (സംസ്ഥാനത്തിന്റെ  മൊത്തം  ആഭ്യന്തര
ഉല്‍പ്പോദന്യത്തിൻറെ  1.9 ശതമാനം )
. ധന്യക്കമ്മി 45,039 കോടി  (ആഭ്യന്തര ഉല്പാദനത്തിന്റെ  3.16 ശതമാനം )
. റവന്യൂ വരുമാന ത്തിൽ  19422 കോടി  രൂപയുടെ വര്‍ദ്ധനവ്  പ്രതീക്ഷിക്കുന്നു.
. തനതു നികുതി വരുമാനത്തിൽ  9888 കോടി  രൂപയുടെയും നികുതിയേതര
വരുമാനത്തിൽ  1240കോടി  രൂപയുയുടെയും  വര്‍ദ്ധനവ്  ലക്ഷ്യമിടുന്നു ..

. വയനാട് പുരധിവാസത്തിനു  750 കോടി  രൂപയുടെ പദ്ധതി
ലൈഫ് മിഷിൻ ഗ്രാമീണ മേഖലയിൽ 1 ലക്ഷം പുതുവീടുകൾ നിർമിക്കും കൂടാതെ 19 വലിയ ഫ്ലാറ്റുകളും  (മൽസ്യത്തൊളിലാളികൾക്ക് നിർമിച്ചു നൽകിയപോലെ)ലൈഫ് മിഷന് 1160 കോടി, 5.5 ലക്ഷം വീടുകൾ പൂർത്തിയാക്കും..നാളികേര പദ്ധതിക്ക്  100 കോടി രൂപ
നെൽകൃഷി  വികസനത്തിനു 150 കോടി രൂപ
നോർക്ക റൂട്സിനു 150 കോടി  ലോക കേരള കേന്ദ്രങ്ങൾ  തുടങ്ങും

ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. വിഭവസമാഹണത്തിനായി പുതിയ മേഖലകള്‍ കണ്ടെത്തി. അര്‍ഹതപ്പെട്ടത് കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല  ..എന്ന് ഉറപ്പാക്കുന്നുണ്ട് ഈ ബജറ്റ്.അതും കേന്ദ്ര സർക്കാരിന്റെ ഞെക്കി പിഴിയലുകൾക്കിടയിൽ കൂടിയും പല പ്രതിസന്ധികളും പരിമിതികളും നേരിട്ടു പിണറായി സർക്കാരിന്റെ അവസാന മുഴുവൻ ബഡ്ജറ്റ് അവതരിപ്പിച്ച  ബാലഗോപാലന് അഭിനന്ദനങ്ങൾ

ഏകദിന ക്രിക്കറ്റിൽ ആദ്യ വിക്കറ്റുകൾ പെട്ടെന്ന് വീണ ശേഷം സമയമെടുത്തു വലിയ പാർട്ണര്ഷിപ് കെട്ടിപ്പടുത്ത ശേഷം അടിച്ചു കയറുന്ന രീതി ഉണ്ടല്ലോ, അത് കാണുന്ന ഫീൽ ആണ് ധനമന്ത്രി ഇപ്പൊ അവതരിപ്പിച്ച ബഡ്ജറ്റ് കാണുമ്പോൾ.

ധാരാളം വികസന പദ്ധതികൾ, ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതികൾക്കെല്ലാം വലിയ തുകകൾ, ചെയ്തു തീർക്കേണ്ടതൊക്കെ ചെയ്തു തീർത്തും കേന്ദ്ര സർക്കാർ വഴി മുടക്കികൾ ആയി ഇടാൻ ശ്രമിച്ച പ്രതിസന്ധികൾ മറികടന്നും സൂപ്പർ സ്കോറിലേക്ക് പോകുന്ന  ബഡ്ജറ്റ്. ധനമന്ത്രിയെയും ടീമിനെയും സർക്കാരിനെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. റോഡുകൾക്കും പാലങ്ങൾക്കും 3061 കോടി

ജലപാതയ്ക്ക് 500 കോടി..
വിഴിഞ്ഞം കൊല്ലം പുനലൂർ വ്യാവസായിക ഇടനാഴിക്ക് 1000 കോടി

കെ എസ് ആർ ടി സി ക്ക് 6965 കോടി  ആരോഗ്യ മേഖലയ്ക്ക് ആകെ നൽകുന്നത് 10431 കോടി. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം 15980 കോടി

ഇടതു സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എല്ലാം പൂർത്തിയാക്കാൻ സാധിക്കുന്ന ബഡ്ജറ്റാണ് ഇത്തവണത്തേത്. ചെയ്യേണ്ടുന്ന പുതിയ പദ്ധതികൾക്കും ചെയ്തു തീർക്കാൻ ഉണ്ടായിരുന്നവയ്ക്കും തുക കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.

ഇതെല്ലാം ചെയ്തതും ധനകമ്മിയും റവന്യു കമ്മിയും കുറച്ചു കൊണ്ടാണ് എന്നതാണ് പ്രശസനീയം. ധനകമ്മി 2.9% ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 3.5% ആയിരുന്നു. കോവിഡ് കാലത്ത് 4% ത്തിനും മുകളിൽ പോയിരുന്നു. അതായത് കടമെടുക്കൽ ഗണ്യമായി കുറയ്ക്കാനും സാധിച്ചു.
ഡി എ കുടിശ്ശിക പെൻഷനുമായി ചേർക്കും, സർവീസ് പെൻഷൻ കുടിശ്ശിക കൊടുത്ത് തീർക്കും. ശമ്പള കുടിശിക രണ്ടു ഗഡുക്കൾ കൂടി കൊടുത്തു തീർക്കും
ഇത് മുൻപും പറഞ്ഞിട്ടുള്ളതാണ്. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുകയാണ്. കാരണം നമ്മുടെ വരുമാനം ഉയരുകയാണ്. പെൻഷനും ശമ്പളവും അത്രയ്ക്ക് ഉയരുന്നില്ല. ഇപ്പൊ കടവും പലിശയും കൂടി പിടിച്ചു നിർത്തിയിട്ടുണ്ട്. എന്നാൽ തനത് വരുമാനം ഇത്തവണ 50% വർധിച്ചു. കേരളത്തിന്റെ സാമ്പത്തിക വളർച്ച 10.5% ആണ്! 50000 കോടിയാണ് നമുക്ക് അധികമായി ഈ വർഷം ചിലവഴിക്കാൻ സാധിക്കുന്നത്

കേന്ദ്രത്തിന്റെ കടുത്ത അവഗണയ്ക്കും പ്രതിസന്ധി നിർമ്മിക്കലിനും മുന്നിൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കുതിച്ചു ചാട്ടം നൽകിയ, ധനസ്ഥിതി മെച്ചപ്പെടുത്തിയ, സർക്കാരിന്റെ സ്വപ്ന പദ്ധതികൾ യാഥാർഥ്യമാക്കാൻ സഹായിച്ച ഏറ്റവും മികച്ച അഞ്ചു വർഷങ്ങൾ തന്നെയാണ് ധനവകുപ്പ് തന്നത്. ശ്രമകരമായ ഒരു പോരാട്ടത്തിൽ ഗംഭീരമായി വിജയിച്ചു വരുന്ന സന്തോഷവും അഭിമാനവും ധനമന്ത്രി  ബാലഗോപാലിനും ടീമിനും രണ്ടാം പിണറായി സർക്കാരിനും  അഭിനന്ദനം...


മുഴുവൻ ജില്ലാ/ജനറൽ ആശുപത്രികളിലും താലൂക്ക് ആസ്ഥാന ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി മാറാൻ കേരളം. ഇതിനൊപ്പം എറണാകുളം, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളേജുകളിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും ...പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും സ്‌ട്രോക്ക് യൂണിറ്റുകളും സ്ഥാപിക്കും. ..ഇതോടെ എല്ലാ ജില്ലാതല ആശുപത്രികളിലും സ്‌ട്രോക്ക് യൂണിറ്റ്‌ സൗകര്യമുണ്ടാകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാകും കേരളം.ആരോഗ്യ വകുപ്പിന് കീഴിൽ നിലവിലുള്ള 105 ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾക്കായി 13.98 കോടി രൂപ വകയിരുത്തി.പൊതുവിദ്യാഭ്യാസ മേഖലയ്ക്കും ഉന്നത വിദ്യാഭ്യസ മേഖലക്കും  സമഗ്രമായ പാക്കേജുകൾ, 4 വർഷ ബിരുദ പഠനം തുടങ്ങിയതോടെ അന്താരഷ്ട്ര അക്രെഡിയേഷൻ നേടി കേരളം..
ലോകത്തുള്ള മാധ്യമ പ്രവർത്തകർ അവനവന്റെ നാട് നന്നാകണം എന്നാഗ്രഹിക്കുന്നവരും അതിനുതുകന്ന വാർത്തകൾ അഭിമാനത്തോടെ റിപ്പോർട്ട് ചെയ്യുന്നവരും ആണ് .എന്നാൽ മലയാള മാപ്രകൾ എന്തെങ്കിലും തകർച്ചയുടെയും പാളിച്ചയുടെയും വാർത്തകൾക്കു വേണ്ടി ദാഹിക്കുന്നവരാണ് ..സ്വന്തം നാട് നന്നാവുന്ന വാർത്തകൾ മുക്കിയത് പൊക്കി കൊണ്ടുവരുന്നവർ പലപ്പോഴും ദേശിയ മാധ്യമങ്ങളാണ് ..

പാഴ്വാക്കുകൾ പറയില്ല, പറയുന്നത് ചെയ്യും, അതിനി കേരളത്തിലെ പ്രതിപക്ഷവും മീഡിയയും അല്ല കേന്ദ്ര സർക്കാരും സംവിധാനങ്ങളും തന്നെ വഴിമുടക്കാൻ നോക്കി മുന്നിൽ നിന്നാലും. അതും കൂടിയാണ് ജനപക്ഷ ഇടതു ബദൽ! 
ബഡ്ജറ്റിന് പുറത്തുള്ള ഒരു കാര്യം ഇവിടെ പറയാതിരിക്കാൻ വയ്യ പൗരത്വ ഭേദഗതി നിയമത്തിനെതിരേ  സുപ്രീംകോടതിയിൽ കേസ് കൊടുത്ത ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനം പിണറായി ഭരിക്കുന്ന കേരളമാണ് .
കേരളത്തിന്റെ അവകാശങ്ങൾ തടഞ്ഞു വെച്ചപ്പോൾ സർക്കാർ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയിൽ പോയി. സുപ്രീംകോടതി കേരളത്തിൻറെ വാദങ്ങൾ അംഗീകരിച്ചു .കേസ് പിൻവലിച്ചാൽ സഹായിക്കാം എന്നായി കേന്ദ്രം .അത് വേണ്ട കേസിലൂടെ തന്നെ നൽകിയാൽ മതി എന്ന് കേരളവും നിലപാടെടുത്തു. ഇങ്ങനെ ധീരമായ നിലപാട് എടുക്കാൻ പിണറായി സർക്കാരിന് എങ്ങനെ സാധിക്കുന്നു  ?


ഇന്ത്യയിലെ വേറൊരു മുഖ്യമന്ത്രിക്കും എന്തുകൊണ്ട് ഇത് സാധിക്കുന്നില്ല . കേരളത്തിലെ ഏതെങ്കിലും ഒരു മന്ത്രിക്കെതിരെ കേസ് എടുക്കാൻ ഇഡിക്ക്  എന്തുകൊണ്ട് സാധിക്കുന്നില്ല ?
അതിൻറെ കാരണം മുഖ്യമന്ത്രി പലതവണ പറഞ്ഞിട്ടുണ്ട് .മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്ന് .
ചിന്താശക്തിയുള്ള ഏതൊരു മനുഷ്യനും മനസ്സിലാക്കാവുന്ന കാര്യങ്ങളാണ് ഇവ . കേരളത്തിലെ മാധ്യമങ്ങളും വലതുമുന്നണിയും അവരെ പിന്താങ്ങുന്നവരും സംഘ്പരിവാറും എത്ര കുപ്രചരണങ്ങൾ നടത്തിയാലും സത്യത്തെ മറച്ചുപിടിക്കാൻ സാധിക്കില്ല.സ്വർണ്ണ കള്ളക്കടത്തിൽ കണ്ടില്ലേ പ്രതികൾ എല്ലാം സ്വപ്ന സുരേഷും അവരെ പിന്താങ്ങിയ  ബിജെപികാരും.. വാളയാർ കേസ് കണ്ടില്ലേ പ്രതികളായവരെ പൊക്കി കൊണ്ട് നടന്ന കോൺഗ്രെസ്സ്കാരുടെയും മാപ്രാകളുടെയും പൊടിപോലുമില്ല ഇപ്പോൾ ..കേരളത്തിൽ നിന്ന് കേന്ദ്രം ഒരു വർഷം ഊറ്റിക്കൊണ്ട് പോകുന്ന GST മാത്രം ഒന്നര ലക്ഷം കോടി വരും
ഇൻകം ടാക്സ് വേറെ.
തിരിച്ച് കേന്ദ്രം കേരളത്തിന് എത്ര തരുന്നുണ്ട്?
ഓരോ മലയാളിയും ചോദിക്കേണ്ട ചോദ്യമാണ്.
പ്രധാന മന്ത്രിയോടും കേന്ദ്ര ധന മന്ത്രിയോടും   മാത്രമല്ല പാർലമെന്റിൽ പോയി പഴം വിഴുങ്ങി ഇരിക്കുന്ന (ഡോക്ടർ ജോൺ ബ്രിട്ടാസും ഇടതു എംപി മാരും  ഒഴികെ) കേരളത്തിൽ നിന്നുള്ള ഓരോ എംപി യോടും ചോദിക്കണം.
കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന്?? അല്ലെങ്കിൽ കേരളം എന്തിനു നികുതി നൽകണം.....???
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക