കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ട്രയ്‌ലര്‍ റിലീസായി. കോഴിക്കോട് ലുലു മാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രയ്‌ലര്‍ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലര്‍ ചിത്രത്തിന്റെ സംവിധാനം ജീത്തു അഷ്‌റഫ് നിര്‍വഹിക്കുന്നു. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. തിയേറ്ററിലും ഓ.റ്റി.യിലും പ്രേക്ഷകപ്രീതി നേടിയ സൂപ്പര്‍ഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി വിതരണത്തിന് എത്തിക്കുന്നത്. ചാക്കോച്ചന്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജഗദീഷ്, വിശാഖ് നായര്‍, മനോജ് കെ യു, റംസാന്‍ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, വിഷ്ണു ജി വാരിയര്‍, ലേയ മാമ്മന്‍, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്ക്‌സ് ബിജോയ് നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍: രാഹുല്‍ സി പിള്ള . ചീഫ് അസോ. ഡയറക്ടര്‍ ജിനീഷ് ചന്ദ്രന്‍, സക്കീര്‍ ഹുസൈന്‍, അസോസ്യേറ്റ് ഡയറക്ടര്‍: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, റിയ ജോഗി, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി അന്‍സാരി നാസര്‍, സ്‌പോട്ട് എഡിറ്റര്‍: ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: അനില്‍ ജി നമ്പ്യാര്‍, സുഹൈല്‍, ആര്‍ട് ഡയറക്ടര്‍ രാജേഷ് മേനോന്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, സ്റ്റില്‍സ് നിദാദ് കെ എന്‍, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
Trailer Link :
https://youtu.be/EoCPtpWmFtc?si=n7d7g5YmhhV5y39I
OFFICER ON DUTY TRAILER LAUNCHED
The trailer of the highly anticipated Malayalam thriller film, Officer On Duty, was launched at a grand event held at Lulu Mall in Kozhikode. The event was attended by the film's lead actor Kunchacko Boban, other cast members, and the crew. Directed by Jeethu Ashraf, Officer On Duty marks his directorial debut. Jeethu Ashraf has previously gained attention for his work as an actor in films like Nayattu and Ittatu, as well as co-directing Ittatu. The film's screenplay is written by Shahi Kabir, known for his work on Joseph and Nayattu. Officer On Duty is produced by Martin Prakkat, Sibi Chavara, and Ranjith Nair under the banner of Martin Prakkat Films and Green Room Productions. The film is being distributed by Dream Big Films on behalf of Green Room Productions. Officer On Duty stars Kunchacko Boban as a police officer, alongside a talented ensemble cast including Jagadish, Visakh Nair, Manoj KU, Ramzan Muhammed, Unni Lalu, Jaya Kurup, Vysakh Shankar, Vishnu G Warrier, Leya Mamman, and Aishwarya. The film's cinematography is handled by Robby Varghese Raj, known for his work on Kannur Squad. The music is composed by Jakes Bejoy. The crew includes: - Production Controller: Shabir Malavattham - Finance Controller: Rahul C Pillai - Chief Associate Director: Jinish Chandran - Associate Director: Renit Raj - Assistant Directors: Sreejith, Yogesh G, Anwar Padiyath, Jonah Sebin, Riya Jogi - Second Unit DOP: Ansari Nassar - Spot Editor: Binu Napoleon - Production Executives: Anil G Nambiar, Suhail - Art Director: Rajesh Menon - Makeup: Ronex Xavier - Stills: Nidad KN - Visual Promotions: Snakeplant - PRO: Pratheesh Sekhar. Trailer Link :
https://youtu.be/EoCPtpWmFtc?si=n7d7g5YmhhV5y39I