Image

ഗീതാഞ്ജലി (ഗീതം 59, 60: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 10 February, 2025
ഗീതാഞ്ജലി (ഗീതം 59, 60: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Geetham 59

Yes, I know, this is nothing but thy love, O beloved of my heart – this golden light
that dances upon the leaves, these idle clouds sailing across the sky, this passing
breeze leaving its coolness upon my forehead.

The morning light has flooded my eyes – this is thy message to my heart.
Thy face is bent from above, thy eyes look down on my eyes, and my heart has
touched thy f-eet.

ഗീതം 59

പ്രണേശ്വരാ ഞാനിഹ കാണ്‍മതെല്ലാം
ത്വല്‍പ്രേമ ചേഷ്ടാ പ്രകടങ്ങളത്രേ
സുവര്‍ണ്ണ വര്‍ണ്ണാഞ്ചിത ശോഭ മുറ്റും
ദളങ്ങളില്‍ നര്‍ത്തനമാടിടുന്നു.

മനോജ്ഞമേഘങ്ങള്‍ നഭഃസ്ഥലത്തില്‍
ആലസ്യമോടങ്ങുലയുന്നു മന്ദം
മന്ദാനിലന്‍ തന്റെ തലോടലാലെ
വര്‍ഷിപ്പിതേ ശീതള ധാര മെയ്യില്‍.

പ്രഭാതരശ്മീ പ്രസരത്തിലെന്റെ
നേത്രങ്ങള്‍ നീന്തുന്നതി മോദമോടെ
ത്വല്‍ പ്രേമസന്ദേശമതെന്റെ ഹൃത്തില്‍
പ്രേമപ്രകര്‍ഷം ചൊരിയുന്നറിഞ്ഞേന്‍.

നിന്‍ വക്ത്രപത്മം കുനിയുന്നു മെല്ലെ
നിന്‍ നേത്രമെന്‍ നേത്രവുമായിടഞ്ഞും
ത്വല്‍പ്പാതമെന്‍ ഹൃത്തു തൊടുന്നതും നിന്‍
പ്രേമ പ്രകര്‍ഷ പ്രസരങ്ങളത്രേ.

Geetham 60

On the seashore of endless worlds children meet. The infinite sky is motionless
overhead and the restless water is boisterous. On the seashore of endless worlds
the children meet with shouts and dances.

They build their houses with sand and play with empty shells. With withered
leaves they weave their boats and smilingly float them on the vast deep. Children
leave their play on the seashore of worlds.

They know not how to swim, they know not how to cast nets. Pearl fishers
dive for pearls, merchants sail in their ships, while children gather pebbles and
scatter them again. They seek not for hidden treasures, they know not how to cast
nets.

The sea surges up with laughter and pale gleams the smile of the sea beach.
Death-dealing waves sing meaningless ballads to the children, even like a mother
while rocking her baby's cradle. The sea plays with children, and pale gleams the
smile of the sea beach.

On the seashore of endless worlds children meet. Tempest roams in the
pathless sky, ships get wrecked in the trackless water, death is abroad and children
play. On the seashore of endless words is the great meeting of children.

ഗീതം 60

ഭുവാകുമീ സാഗരതീരമാര്‍ന്നു
പൈതങ്ങള്‍ നല്‍ കേളികളാടിടുന്നു
അനന്തമാം നീല ജലപ്പരപ്പില്‍
നിശ്ചഞ്ചലം നില്‍പ്പു ജഗത്തിനും മേല്‍.

ഭവാബ്ധിയാം നീലജലപ്പരപ്പില്‍
ഓളങ്ങളുന്മത്തതയോടെ നൃത്തം
നിരന്തരം ചെയ്തു തിമിര്‍ത്തിടുമ്പോള്‍
തീരത്തു പൈതങ്ങള്‍ കളിച്ചിടുന്നു.

മണ്‍കൂനയില്‍ വീടു പണിഞ്ഞുയര്‍ത്തി
കക്കാ പെറുക്കി ക്കളിയില്‍ നിരത്തി
പത്രങ്ങളാല്‍ തോണി ചമച്ചനന്ത
ജലപ്പരപ്പിങ്കലൊഴുക്കിടുന്നു.

നീന്തിത്തുടിക്കാനറിയില്ല തെല്ലും
വീശാനുമൊട്ടങ്ങറിയില്ലവര്‍ക്കു്
കിട്ടുന്ന കല്ലൊക്കെ യടുക്കി തുഷ്ട്യാ
രത്‌നങ്ങള്‍ നോക്കാതവര്‍ കൂനകൂട്ടും.

മുത്തും വിശിഷ്ട്യാ പല രത്‌നമേതും
മുങ്ങിപ്പെറുക്കുന്നു വണിഗ്വരന്മാര്‍ !
കല്ലും പെറുക്കിക്കളിയാര്‍ന്നു ബാലര്‍
നേരം സമോദം ചെലവിട്ടിടുന്നു.

കല്ലോലജാലങ്ങളുയര്‍ത്തിയാഴി –
ആര്‍ത്തട്ടഹാസത്തൊടു മേവിടുമ്പോള്‍
കല്ലോലമേലും മധുരസ്വരത്തില്‍
വാരാശി തീരം ചിരിതൂകിടുന്നു.
……………………………

(Yohannan.elcy@gmail.com)

Read More: https://emalayalee.com/writer/22


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക