Image

എന്റെ പ്രണയം (കവിത: സരിത എൻ.എസ്സ്)

Published on 10 February, 2025
എന്റെ പ്രണയം (കവിത: സരിത എൻ.എസ്സ്)

നീയെൻ സ്വപ്‌നങ്ങളിൽ
നേർത്ത മോഹങ്ങളിൽ
വേനലാഴങ്ങളിൽ       
നോവായ് പെയ്യുന്നുവോ..

അറിയാതുണരുമ്പോഴും
അകമേ നീറുമ്പോഴും
മൊഴിപോൽ വറ്റുമ്പോഴും 
നിഴലായ് പടരുന്നുവോ,..

ഇടറിച്ചാറുമ്പോഴും
വെയിലായ് പൊള്ളുമ്പോഴും
തിരയായ് അകലുമ്പോഴും
എന്നിൽ നിറയുന്നുവോ

എന്റെ രാഗങ്ങളിൽ
എന്റെ താളങ്ങളിൽ
ഹൃദയഹർഷങ്ങളിൽ
എന്നും നിറവായ് നീയേ...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക