പ്രണയമെന്ന വികാരത്തിൻ്റെ മാസ്മരിക ലോകത്തിലൊരിക്കലെങ്കിലും സഞ്ചരിക്കാത്തവർക്ക് നഷ്ടമാകുന്നത് ആ ഒരു അനുഭൂതിയുടെ വേലിയേറ്റങ്ങളായിരിക്കാം.
നഷ്ടപ്പെടുന്ന പ്രണയത്തിനാണ് തീവ്രത കൂടുതൽ എന്ന സത്യത്തെ അംഗീകരിച്ചു കൊണ്ടു തന്നെ നേടിയെടുക്കുന്ന പ്രണയത്തിൻ്റെ മധുരം കുറയുന്നില്ല എന്നു പറയാതെ വയ്യ.
പക്ഷേ വർഷങ്ങൾക്കിപ്പുറവും ഒരു മനുഷ്യനേയും മുഴുവനായി മനസ്സിലാക്കാൻ സാധിയ്ക്കില്ല എന്ന സത്യം പരസ്യമായ ഒരു രഹസ്യം മാത്രം.
ചൂണ്ടയിൽ ഇരയെ കൊരുക്കുന്ന വിരുതോടെ നേടിയെടുത്തതിനു ശേഷം ആദ്യത്തെ പ്രണയ വികാരങ്ങൾക്ക് വിരാമം കൊടുക്കുന്നതുകൊണ്ടാകണം പല ജീവിതങ്ങളും പരാജയപ്പെടുന്നത്.
ഞാനിൽ നിന്ന് നമ്മളിലേയ്ക്കുള്ള ദൂരത്തിനിടയ്ക്ക് സ്നേഹിയ്ക്കുന്നതിലുപരി സ്നേഹിക്കപ്പെടാൻ ആളില്ലെന്ന തോന്നലുകൾ പലപ്പേഴും മനസുകൾക്കിടയിലൊരു മതിലായി മാറാറുണ്ട്.
എങ്കിലും ഒരു ഒരു കാണാച്ചരടുപോലെ എന്തോ ഒന്ന് ഇപ്പോഴും തീവ്രമായിട്ടുണ്ട് എന്നറിയാം, ഒരു പക്ഷേ ഇത് തന്നെയാവാം പ്രണയം അല്ലേ....?