Image

സൗത്ത് ആഫ്രിക്കയിലെ വെള്ളക്കാർ ട്രംപിന്റെ വാഗ്‌ദാനം തള്ളി (പിപിഎം)

Published on 10 February, 2025
സൗത്ത് ആഫ്രിക്കയിലെ വെള്ളക്കാർ ട്രംപിന്റെ വാഗ്‌ദാനം തള്ളി  (പിപിഎം)

സൗത്ത് ആഫ്രിക്കയിലെ വെള്ളക്കാർക്കു യുഎസിൽ അഭയാർഥികളായി വന്നു താമസിക്കാമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്‌ദാനം അവർ തള്ളി. ആഫ്രിക്കനേഴ്സ് എന്നറിയപ്പെടുന്ന അവരുടെ സംഘടനകളായ സോളിഡാരിറ്റി, ആഫ്രിഫോറം തുടങ്ങിയവ ശനിയാഴ്ച്ച പ്രിറ്റോറിയയിൽ ചേർന്ന യോഗത്തിൽ, ന്യൂനപക്ഷങ്ങളുടെ കാർഷിക ഭൂമി തങ്ങൾ പിടിച്ചെടുത്തു എന്ന ട്രംപിന്റെ ആരോപണം നിഷേധിച്ചു.

ആഫ്രിക്കനേഴ്‌സ് പ്രതിനിധികൾ ഈ മാസം ട്രംപിനെ കാണാൻ പോകുമെന്നു ആഫ്രിഫോറം സി ഇ ഓ: കാലി ക്രിയാൽ പറഞ്ഞു.

ഭൂമി പിടിച്ചെടുക്കൽ നടന്നിട്ടുണ്ടെന്നു അദ്ദേഹം സമ്മതിച്ചു. എന്നാൽ അത് ഗവൺമെന്റ് ചെയ്തതല്ല. രാഷ്ട്രീയ ലക്‌ഷ്യം വച്ച് ചിലർ ചെയ്തതാണ്. ഗവൺമെൻറ് അത് തടയാൻ ശ്രമിച്ചില്ല എന്നതാണ് പ്രശ്നം.

സൗത്ത് ആഫ്രിക്കയ്‌ക്ക്‌ ധനസഹായം വെട്ടികുറയ്ക്കുമെന്ന ട്രംപിന്റെ താക്കീതിൽ അവരുടെ അന്താരാഷ്ട്ര സഹകരണ വകുപ്പ് (ഡിർക്കോ) ആശങ്ക രേഖപ്പെടുത്തി. 2023ൽ യുഎസ് $440 മില്യൺ സഹായം നൽകിയിരുന്നു.

പൊതുസ്ഥാപനങ്ങൾക്കു ജനകീയ താല്പര്യം പറഞ്ഞു ഭൂമി ഏറ്റെടുക്കാൻ അവകാശം നൽകുന്ന നിയമം അടുത്തിടെ സൗത്ത് ആഫ്രിക്ക കൊണ്ടുവന്നതോടെയാണ് ട്രംപ് ഇടഞ്ഞത്.

ഏറ്റവും സമ്പന്നർ എന്ന നിലയിൽ ഏറ്റവും ആനുകൂല്യങ്ങൾ അനുഭവിക്കുന്നവർക്കാണ് യുഎസ് അഭയം നൽകാമെന്നു പറയുന്നതെന്നു ഡിർക്കോ ചൂണ്ടിക്കാട്ടി. അതേ സമയം യുഎസിൽ നിന്നു കുടിയേറ്റക്കാരെ നാടുകടത്തുകയാണ്.

ട്രംപിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ചൂണ്ടിക്കാട്ടി.

Afrikaner groups reject Trump offer

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക