യുഎസ് നാണയശാലയിൽ പെനി അടിക്കുന്നത് നിർത്തിവയ്ക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. അനാവശ്യമായ സർക്കാർ ചെലവുകൾ ചുരുക്കാനാണ് ട്രെഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനു ഈ നിർദേശം നൽകിയതെന്ന് ട്രംപ് പറഞ്ഞു.
"മഹത്തായ ഈ രാജ്യത്തിൻറെ ബജറ്റിൽ നിന്നു പാഴ്‌വ്യയം പാടെ നീക്കാം," ട്രംപ് പറഞ്ഞു.
ഇതിനുള്ള അധികാരം ട്രംപിനുണ്ടോ എന്നതിൽ സംശയം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് ആണ് രാജ്യത്തിൻറെ കറൻസി ഉല്പാദനത്തിനു അനുമതി നൽകുന്നത്.
കഴിഞ്ഞ വർഷം ഓരോ പെനിയും 2.69 സെന്റ് വീതം നഷ്ടമുണ്ടാക്കി എന്നാണ് കണക്ക്. മൂന്നു ബില്യൺ പെനി അടിച്ചപ്പോൾ നഷ്ടം $85.3 മില്യൺ ആണ്.
യുഎസിൽ 250 ബില്യൺ പെനി പ്രചാരത്തിലുണ്ട്. അതായത് ഒരാൾക്കു 700 എന്ന കണക്കിൽ.
കാനഡ 2012ൽ പെനി നിർത്തിയിരുന്നു.
Trump orders halt to penny minting