രണ്ടു മില്യൺ പലസ്തീൻകാർ ജീവിക്കുന്ന ഗാസ വമ്പൻ റിയൽ എസ്റ്റേറ്റ് വസ്തുവാണെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "അവിടേക്കു വീണ്ടും പോകാൻ പലസ്തീൻകാരെ അനുവദിക്കുന്നത് വലിയ തെറ്റാവും. ഹമാസ് ഒരിക്കലും അവിടെ എത്താൻ പാടില്ല.
"കിടയറ്റ റിയൽ എസ്റ്റേറ്റ് ഭൂമിയാണത്. യുഎസ് അതിന്റെ ഉടമയാവും. എന്നിട്ടത് വികസിപ്പിക്കും. മിഡിൽ ഈസ്റ്റിൽ നമ്മൾ ഭദ്രത കൈവരിക്കും."
ട്രംപ് അസംബന്ധമാണ് പറയുന്നതെന്നു ഹമാസ് പ്രതികരിച്ചു.
യുദ്ധകാലത്തു 90% പേർ ഒഴിഞ്ഞു പോയ ഗാസ ഇടിച്ചുപൊളിക്കാനുള്ള ഇടം മാത്രമാണെന്നു ട്രംപ് പറഞ്ഞു. മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ പലസ്തീൻകാരെ മനോഹരമായ സ്ഥലങ്ങളിൽ താമസിപ്പിക്കും.
ട്രംപിന്റെ നിർദേശം വിപ്ലവാത്മകമാണെന്നു ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഞായറാഴ്ച പറഞ്ഞു. ഇസ്രായേലിനു ഏറ്റവും ഉചിതമായ പദ്ധതിയാണിത്.
ഹമാസ് നേതാവ് ഇസത് അൽ രിശ്ഖ് പറഞ്ഞു: "ഗാസ ഞങ്ങൾ പലസ്തീൻകാരുടെ ഭൂമിയാണ്. അതങ്ങനെ വാങ്ങാനും വിൽക്കാനും കഴിയുന്നതല്ല.
"പലസ്തീൻ പ്രശ്നത്തെ റിയൽ എസ്റ്റേറ്റ് കാഴ്ചപ്പാടിൽ കാണുന്നത് പരാജയത്തിനുള്ള വഴിയാണ്."
Trump says Gaza is great real estate