Image

ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കു 25% താരിഫ് വരുന്നുവെന്നു ട്രംപ് (പിപിഎം)

Published on 10 February, 2025
ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കു 25% താരിഫ് വരുന്നുവെന്നു ട്രംപ് (പിപിഎം)

യുഎസ് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കു 25% താരിഫ് തിങ്കളാഴ്ച്ച മുതൽ നടപ്പാകുമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയെ ബാധിക്കുന്ന വിഷയമാണിത്.

എല്ലാ രാജ്യങ്ങൾക്കും തീരുവ ബാധകമാകും എന്നു ട്രംപ് പറഞ്ഞു. "അവർ താരിഫ് ചുമത്തിയാൽ നമ്മൾ തിരിച്ചും ചുമത്തും."

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിന് എത്തുന്ന നേരത്താണ് ഈ നടപടി. 2023ൽ ഇന്ത്യ യുഎസിലേക്കു $4 ബില്യൺ സ്റ്റീൽ കയറ്റുമതി ചെയ്തിരുന്നു. $1.1 ബില്യൺ അലുമിനിയവും.

2023ൽ മോദി സന്ദര്ശിച്ചപ്പോൾ മെറ്റലുകളെ കുറിച്ചുള്ള ആറു തർക്കങ്ങൾ വേൾഡ് ട്രേഡ് ഓർഗനൈസേഷനു വിടാൻ ധാരണയായി. എന്നാൽ അതിനു പിന്നാലെ യുഎസ് ചില അലുമിനിയം വിഭാഗങ്ങൾക്ക് 39.5% നികുതി ചുമത്തി.

ട്രംപ് പ്രഖ്യാപിച്ച 25% ഇവയെ എങ്ങിനെ ബാധിക്കുമെന്ന് വ്യക്തമായിട്ടില്ല.

Trump to announce 25% duties on steel, aluminum imports

Join WhatsApp News
Malayalees for Trump 2025-02-10 15:44:31
Thank you Dear President for your strong leadership
Naradan 2025-02-11 00:55:01
When Modi meets Mr. Trump on Wednesday everything is going to be "compliments".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക