കുടുംബപശ്ചാത്തലത്തില്‍ എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന് ‘നാരായണീന്റെ മൂന്നാണ്മക്കള്‍’. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ തന്നെ ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ശരണ്‍ വേണുഗോപാല്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്.
‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിച്ച ചിത്രം കൂടിയാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു കുടുംബം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ.