സിഡ്‌നി: നോവസ്കോഷ സിഡ്‌നിയിൽ പരിശുദ്ധ മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ 93-ആം ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ അതി ഭദ്രാസനത്തിന് കീഴിലുള്ള സിഡ്‌നി കോൺഗ്രിഗേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷത്തിൽ ഇടവക വികാരി ഫാ. എൽദോസ് കക്കാടൻ മുഖ്യകാർമ്മികത്വം വഹിച്ചു.
ആഘോഷത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, ധൂപ പ്രാർത്ഥന എന്നിവയും നടന്നു.