Image

നാടുകടത്തപ്പെട്ടു ഗുജറാത്തിൽ എത്തിയ 33 പേരും ഒളിവിൽ; യുഎസിലേക്കു പോകാൻ ആഗ്രഹം (പിപിഎം)

Published on 11 February, 2025
 നാടുകടത്തപ്പെട്ടു ഗുജറാത്തിൽ എത്തിയ 33 പേരും ഒളിവിൽ; യുഎസിലേക്കു പോകാൻ ആഗ്രഹം (പിപിഎം)

യുഎസിൽ നിന്നു നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരിൽ 33 പേർ ഗുജറാത്തിൽ എത്തിയ ശേഷം അപ്രത്യക്ഷരായെന്നു ഇന്ത്യൻ മാധ്യമങ്ങൾ. സമൂഹത്തിന്റെ കാഴ്ചപ്പാടും ഉണ്ടാകാവുന്ന നിയമപ്രശ്നങ്ങളും കണക്കിലെടുത്തു അവർ ഒളിവിൽ പോയി. സ്വന്തം വീടുകൾ ഒഴിഞ്ഞു പരിചയക്കാർ ഇല്ലാത്ത ഇടങ്ങളിലേക്ക് അവർ മാറി.

ഗാന്ധിനഗറിൽ നിന്നുള്ളവർ ആയിരുന്നു അതിൽ 14 പേർ. മെഹ്സാനയിൽ നിന്ന് 9 പേർ. രണ്ടു പേർ അഹമ്മദാബാദിൽ നിന്ന്, ഓരോരുത്തർ വീതം ബനസ്‌കന്ത, വഡോദര, ഭാരുച് എന്നിവിടങ്ങളിൽ നിന്ന്.

വടക്കൻ ഗുജറാത്തിൽ നിന്നുള്ളവരാണ് യുഎസിലേക്ക് പോകാൻ കൂടുതലും ശ്രമിക്കാറുള്ളത്. അവർ പരാജയപ്പെട്ടാൽ സമൂഹത്തിൽ വലിയ വിമർശനം നേരിടുമെന്നു ബന്ധുക്കൾ പറയുന്നു.

പലരും വീണ്ടും യുഎസിലേക്കു പോകാൻ ആഗ്രഹിക്കുന്നു. അനധികൃത മാർഗത്തിലൂടെ എങ്കിൽ അങ്ങിനെ. ഏജന്റുമാരുമായി അവർ നല്ല ബന്ധം പുലർത്തുന്നു.

പോലീസ് നടപടികൾ ഒന്നും കൈക്കൊണ്ടിട്ടില്ല.

Deportees stay hidden, wish to go back 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക