Image

നിറയെ മഞ്ഞും മഴയുമായി നോർത്ത്ഈസ്റ്റിൽ ഈയാഴ്ച്ച മൂന്നു കൊടുംകാറ്റുകൾ എത്തും (പിപിഎം)

Published on 11 February, 2025
നിറയെ മഞ്ഞും മഴയുമായി നോർത്ത്ഈസ്റ്റിൽ ഈയാഴ്ച്ച മൂന്നു കൊടുംകാറ്റുകൾ എത്തും (പിപിഎം)

യുഎസ് നോർത്ത്ഈസ്റ്റിൽ ഈയാഴ്ച്ച മൂന്നു കൊടുംകാറ്റുകൾ എത്തും. നിറയെ മഞ്ഞും മഴയും ഐസുമായി എത്തുന്ന കാറ്റുകൾ യാത്ര തടസപ്പെടുത്തും.

നാഷനൽ വെതർ സർവീസിലെ ഡൊമിനിക് രാമുണ്ണി പറഞ്ഞു: "അടുത്ത അഞ്ചോ ഏഴോ ദിവസത്തിനുള്ളിൽ സംഭവിക്കാവുന്ന കാലാവസ്ഥാ സംവിധാനങ്ങളുടെ കാര്യമാണിത്."

ഫെബ്രുവരിയിൽ സംഭവിക്കാറുള്ള രൂക്ഷമായ കാലാവസ്ഥ ഇടവിട്ടിടവിട്ടു കാറ്റു കൊണ്ടു വരും. 20 സംസ്ഥാനങ്ങളെ അത് ബാധിക്കും.

തെക്കു പ്ലെയ്ൻസിൽ നിന്നു നോർത്ത്ഈസ്റ്റ് വരെ ഈയാഴ്ച്ച മഞ്ഞും മഞ്ഞുകട്ടിയും നിറയും.  അതിനു തെക്കോട്ടു മഴയും ഇടിമിന്നലോടെ കാറ്റും പ്രതീക്ഷിക്കാം. പലതും രൂക്ഷമായിരിക്കും.

ചൊവാഴ്ച്ച ന്യൂ യോര്കിൽ ആദ്യത്തെ കാറ്റു എത്തും. ഒന്നുരണ്ടിഞ്ചു സ്നോ വീഴും. തെക്കു ഭാഗത്തു കൂടുതൽ ആയിരിക്കും.

വൈകിട്ടത്തെ യാത്രകൾ തടസപ്പെടുമെന്നു രാമുണ്ണി പറഞ്ഞു. ബുധനാഴ്ച്ച രാവിലെ 3--4 ഇഞ്ച് സ്നോ ഉണ്ടാവും.

ന്യൂ ജേഴ്സിക്കു നാഷനൽ വെതർ ബ്യുറോ താക്കീതു നൽകിയിട്ടുണ്ട്.

ബുധനാഴ്ച്ച പകൽ വിരാമത്തിനു ശേഷം രാത്രിയോടെ വീണ്ടും മഞ്ഞു വീഴുമെന്നു രാമുണ്ണി പറഞ്ഞു. പിന്നെ മഴ വരും.

വാലന്റൈൻസ് ഡേയിൽ വലിയ പ്രശ്നം കാണുന്നില്ല.

Three storms forecast in NorthEast 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക