തേവര എസ്.എച്ച് കോളജിലെ ജേണലിസം വകുപ്പ് സംഘടിപ്പിക്കുന്ന *ടി. എൽ. എഫിന്റെ രണ്ടാം എഡിഷൻ 13, 14, 15 തീയതികളിൽ നടക്കും. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഗായിക വൈക്കം വിജയലക്ഷ്മി, പ്രൊഫ. എം. കെ സാനു , ടി. ഡി രാമകൃഷ്ണൻ, പി. എഫ് മാത്യൂസ്, കെ. സി നാരായണൻ, എൻ. ഇ സുധീർ, എസ്. ഹരീഷ്, ഷിബു ചക്രവർത്തി, പി. വി ഷാജികുമാർ, ബിബിൻ ചന്ദ്രൻ, ഡോ. സോണിയ ചെറിയാൻ, ജിസ ജോസ്, കെ. രേഖ, മാധ്യമ പ്രവർത്തകരായ ജോർജ് പുളിക്കൻ, ഉണ്ണി ബാലകൃഷ്ണൻ, പ്രമോദ് രാമൻ, ശ്രീജൻ ബാലകൃഷ്ണൻ, രാജീവ് ദേവരാജ്, ഗോപി കൃഷ്ണൻ കെ. ആർ, ബാബു രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
കൊച്ചിയുടെ വികസന ചർച്ചയിൽ എറണാകുളം എം. പി ഹൈബി ഈഡൻ, കൊച്ചി മേയർ എം അനിൽകുമാർ, എം. എൽ. എ ടി. ജെ വിനോദ്, ജി. സി. ഡി. എ ചെയർമാൻ ചന്ദ്രൻ പിള്ള, കെ. എം. ആർ. എൽ എം ഡി ലോകനാഥ് ബെഹറ എന്നിവർ പങ്കെടുക്കും. കുട്ടികളുടെ സെഷന്റെ ഭാഗമായി 'ലിറ്റ് വാക്ക്' സംഘടിപ്പിക്കും.
ടി. എൽ. എഫിന്റെ പ്രത്യേകത വിദ്യാർത്ഥികൾ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ 'ഒരു വലിയ ഉത്സവം' എന്നതാണ്.
കഴിഞ്ഞ വർഷമാണ് തേവര ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നടത്തിയ ടി. എൽ. എഫിന്റെ ആദ്യ എഡിഷനിൽ ടെലഗ്രാഫിന്റെ എഡിറ്റർ ആയിരുന്ന (ഇന്ന് എഡിറ്റർ അറ്റ് ലാർജ്) ആർ. രാജഗോപാൽ, നളിനി ജമീല, ആദിവാസി നേതാവ് സി. കെ ജാനു, സംഗീത സംവിധായകൻ ബിജിപാൽ, രെഞ്ചു രഞ്ജിമാർ, തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരൻ, പോൾസസൺ സ്കറിയ, ദേവദത്ത് ഷാജി, 'ഗം'മിന്റെ ഏഷ്യാനെറ്റിലെ നിഷാന്ത്, ജോർജ് പുളിക്കൻ, ജോളി ചിറയത്ത്, തനൂജ ഭട്ടതിരി, ഐശ്വര്യ നന്തിലത്ത്, കെ. കെ ഷാഹിന, ഡോ. കെ. എസ് അഖില തുടങ്ങിയവർ സംവദിക്കാനെത്തിയിരുന്നു.