Image

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മൂത്ത കുഞ്ഞും മരിച്ചത് സമാന സാഹചര്യത്തിൽ ; പരാതിയുമായി പിതാവ്

Published on 11 February, 2025
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ  കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മൂത്ത കുഞ്ഞും മരിച്ചത് സമാന സാഹചര്യത്തിൽ ; പരാതിയുമായി പിതാവ്

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരിച്ച കുട്ടിക്കു രണ്ടാഴ്ച്ച മുൻമ്പ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് കുഞ്ഞിന് അപകടം പറ്റിയിരുന്നു.

അതേസമയം പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇവരുടെ   മറ്റൊരു കുഞ്ഞ് ഇതേ രീതിയിൽ മരിച്ചിരുന്നു. മറ്റൊരു കുഞ്ഞ് മുമ്പ് മുലപാൽ തെണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. ആദ്യ കുട്ടി മരിച്ചത് 2023ലായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക