ബ്രെത്ത് ടെസ്റ്റ് എടുക്കാൻ വിസമ്മതിച്ചു അഭിഭാഷകയായ യുവതിക്കെതിരെ കേസെടുത്ത് പോലീസ്. സംഭവം അമേരിക്കയിൽ. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനുള്ള പരിശോധനയായ ബ്രെത്ത് ടെസ്റ്റ് ചെയ്യാൻ കാത്തുനിന്ന പോലീസിനോട് അതിന് തയ്യാറാകാതിരുന്ന യുവതി പറഞ്ഞ കാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ലിപ് സർജറി കഴിഞ്ഞിരിക്കുന്നതിനാൽ മിഷനിലേക്ക് ഊതാൻ തനിക്ക് സാധിക്കില്ലെന്നായിരുന്നു അഭിഭാഷക കൂടിയായ യുവതിയുടെ വാദം.
മദ്യപിച്ച് വാഹനമോടിച്ചുവെന്ന സംശയത്തെ തുടർന്നു യുകെയിൽ അഭിഭാഷകയായ റേച്ചൽ ടാൻസിയെ പോലീസ് തടയുകയും പരിശോധനയ്ക്കായി ഇവരോട് മിഷനിലേക്ക് ഊതാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, യുവതി അതിന് തയ്യാറായില്ലെന്ന് മാത്രമല്ല അടുത്തിടെ തന്റെ ലിപ് സർജറി കഴിഞ്ഞതിനാൽ തനിക്ക് ഊതാൻ സാധിക്കില്ലെന്ന് പോലീസിനോട് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, പരിശോധനയ്ക്കായി രക്ത സാമ്പിൾ ആവശ്യപ്പെട്ടപ്പോൾ തനിക്ക് സൂചി പേടിയാണെന്നും അതിനാൽ രക്തം എടുക്കാൻ സാധിക്കില്ല എന്നുമായിരുന്നു യുവതിയുടെ മറുപടി. റേഞ്ച് റോവറിൽ മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിൽ ആയിരുന്നു ഇവർ ഈ സമയം യാത്ര ചെയ്തിരുന്നത്.
അന്വേഷണവുമായി സഹകരിക്കാത്തതിനാൽ പോലീസ് ഇവർക്കെതിരെ കേസെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതിയിൽ റേച്ചൽ താൻ മദ്യപിച്ചിരുന്നില്ലെന്ന് വാദിച്ചെങ്കിലും പോലീസ് പരിശോധനകളോട് സഹകരിക്കാത്തതിനാൽ കോടതി ഇവരെ കുറ്റക്കാരിയായി വിധിച്ചു. ലിവർപൂൾ മജിസ്ട്രേറ്റ് കോടതി മാർച്ച് നാലുവരെ തടവു ശിക്ഷയാണ് ഇവർക്കായി വിധിച്ചത്.
English summery:
When asked to blow for the breath test, the lawyer claimed to have undergone lip surgery; afraid of needles for a blood test – police register a case.