യുഎസ് കമ്പനികൾ വിദേശ ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുക്കാൻ പാടില്ല എന്ന നിയമം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മരവിപ്പിച്ചു. അതേ തുടർന്നു അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ കുതിപ്പുണ്ടായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ എത്താനിരിക്കെയാണ് ട്രംപിന്റെ നടപടി. ന്യൂ യോർക്ക് കോടതിയിൽ അദാനി ഗ്രൂപ്പിനെതിരെ നിലവിലുള്ള കേസുകൾ ഇതോടെ മരവിച്ചു.
എഫ് സി പി എ എന്നറിയപ്പെടുന്ന നിയമം സസ്‌പെൻഡ് ചെയ്യുന്ന ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ അനുസരിച്ചു ആ വിഭാഗത്തിൽ പെട്ട കേസുകൾ നിർത്തിവയ്ക്കാൻ അറ്റോണി ജനറൽ പാം ബോണ്ടിക്കു നിർദേശമുണ്ട്.
നിയമം 1977ൽ നടപ്പാക്കിയതു മുതൽ ദുരുപയോഗം ചെയ്തു വരികയാണെന്നാണ് ട്രംപിന്റെ ആരോപണം. അത് യുഎസിന്റെ താൽപര്യങ്ങൾക്കു ഹാനികരമായെന്നു വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
ആദ്യ ഭരണകാലത്തു തന്നെ ഈ നിയമം നീക്കം ചെയ്യാൻ ട്രംപ് ശ്രമിച്ചിരുന്നു. അമേരിക്കൻ കമ്പനികളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന നിയമം പ്രസിഡന്റിന്റെ വിദേശകാര്യ അധികാരങ്ങളെ ബാധിക്കുമെന്നു വൈറ്റ് ഹൗസ് വാദിക്കുന്നു.
നിയമം ഉപേക്ഷിച്ചതിൽ ഏറ്റവും മെച്ചം നേടിയത് അദാനി ഗ്രൂപ് തന്നെ. അദാനി എന്റർപ്രൈസസ് 4.28% മെച്ചം നേടിയപ്പോൾ അദാനി പവർ ലിമിറ്റഡ് 4.17% നേടി.
നടപടി ആവശ്യപ്പെട്ടു കോൺഗ്രസ് അംഗങ്ങൾ
അദാനി ഗ്രൂപ്പിനെതിരെ മുൻ ഭരണകൂടം നടത്തിയ നീക്കത്തെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ആറു കോൺഗ്രസ് അംഗങ്ങൾ പാം ബോണ്ടിക്കു എഴുതി. ലാൻസ് ഗൂഡാൻ, പാറ്റ് ഫാലൻ, മൈക്ക് ഹരിടോപിലോസ്, ബ്രാണ്ടൻ ഗിൽ, വില്യം ആർ. ടിമോൻസ്, ബ്രയാൻ ബാബിന് എന്നിവർ പറയുന്നത് ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ നടപടി വഴിതെറ്റിയ കുരിശു യുദ്ധമാണ് എന്നാണ്. ഇന്ത്യ പോലെ സുപ്രധാന സഖ്യരാഷ്ട്രവുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുന്ന നടപടിയായി അത്.
Trump suspends foreign corruption Act