അരിസോണയിലെ സ്കോട്സ്ഡെയ്ൽ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനത്തിലേക്ക് ചെറു വിമാനം ഇടിച്ചു കയറി ഒരാൾ മരിച്ചു. മോട്ട്ലി ക്രൂ ബാൻഡിന്റെ മുൻനിരക്കാരൻ വിൻസ് നെയ്‌ലിന്റെ ഉടമയിലുള്ള ലിയർജെറ്റ് 35എയാണ് അപകടത്തിൽ പെട്ടതെന്നു അധികൃതർ അറിയിച്ചു.
നെയ്ൽ വിമാനത്തിൽ ഉണ്ടായിരുന്നില്ല. പാർക്ക് ചെയ്തിരുന്ന ഗൾഫ്‌സ്ട്രീം 200 ബിസിനസ് ജെറ്റിലാണ് അത് ചെന്നിടിച്ചത്. ഇറങ്ങുമ്പോൾ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനു തകരാർ ഉണ്ടായി എന്നാണ് റിപ്പോർട്ട്.
ടെക്സസിൽ ഓസ്റ്റിനിൽ നിന്നു വരികയായിരുന്നു ചെറുവിമാനം. അഞ്ചു പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ കൊണ്ടുപോയി. ഒരാൾ മരിച്ചു.
പൈലറ്റ് ആണ് മരിച്ചതെന്നു മോട്ടലി ക്രൂ അറിയിച്ചു. പരുക്കേറ്റവരിൽ നെയ്ലിന്റെ പെൺ സുഹൃത്തുമുണ്ട്. എന്നാൽ ഈ പോസ്റ്റ് അവർ പിന്നീട് പിൻവലിച്ചു. വിമാനത്താവളം തത്കാലത്തേക്ക് അടച്ചിട്ടു.
1 dead as small plane hits parked aircraft