ഷാര്‍ജ: ഷാര്‍ജയില്‍ നീന്തല്‍ കുളത്തില്‍ വീണ് മലയാളി യുവാവ് മുങ്ങി മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂര്‍ നാല്‍ക്കാലിക്കല്‍ പീടികയില്‍ ജോണ്‍സണ്‍ തോമസിന്റെ മകന്‍ ജോവ ജോണ്‍സണ്‍ തോമസ്(20) ആണ് മരിച്ചത് നീന്തല്‍ക്കുളത്തിന്റെ സമീപത്തുകൂടി ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ ജോവ ജോണ്‍സണ്‍ കുളത്തിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. ഞായര്‍ രാത്രിയാണ് സംഭവം. ഒമ്പത് മാസമായി ജോവ ഷാര്‍ജയില്‍ എത്തിയിട്ട്. ഓയില്‍ കമ്പനിയില്‍ കെമിക്കല്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.
ജോവയുടെ അച്ഛന്‍ ജോണ്‍സണ്‍ ഫുജൈറയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തിവരികയാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.