Image

തൊണ്ടയിൽ അടപ്പ് കുടുങ്ങി 8മാസം പ്രായമായ കുഞ്ഞ് മരിച്ചു; അസ്വാഭാവികതയെന്ന് പിതാവ്

രഞ്ജിനി രാമചന്ദ്രൻ Published on 11 February, 2025
തൊണ്ടയിൽ അടപ്പ് കുടുങ്ങി 8മാസം പ്രായമായ കുഞ്ഞ് മരിച്ചു; അസ്വാഭാവികതയെന്ന് പിതാവ്

തൊണ്ടയിൽ അടപ്പുകുടുങ്ങി എട്ട് മാസം പ്രാമായ കുഞ്ഞ് മരിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ച് പിതാവ്.  പൊക്കുന്ന് അബീന ഹൗസിൽ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. നിസാന്റെ മറ്റൊരു കുട്ടിയും രണ്ട് വർഷം മുമ്പ് ഇതേ രീതിയിലാണ് മരണമടഞ്ഞത്. രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വച്ചാണ്. കുട്ടി രണ്ടാഴ്ച്ച മുൻപ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന പിതാവിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.  2023ൽ വെറും 14 ദിവസം പ്രായമുള്ളപ്പോഴാണ് ആദ്യകുട്ടി മരിച്ചത്.മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയായിരുന്നു മരണമെന്നായിരുന്നു വിവരം. കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ തിങ്കളാഴ്ച രാത്രിയാണ് കോട്ടപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കും മുന്നേ കുഞ്ഞ് മരിച്ചിരുന്നു. 

 

 

 

 

English summery:

An 8-month-old baby died after getting a cap stuck in his throat; The father called it abnormal

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക