പാരിസിൽ എ ഐ ഉച്ചകോടിക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഒരുക്കിയ വിരുന്നിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ കണ്ടുമുട്ടി. ട്രംപിന്റെ രണ്ടാം ഭരണകൂടത്തിലെ ഉയർന്ന ഉദ്യോഗസ്ഥനുമായി ട്രംപിന്റെ ആദ്യ കൂടിക്കാഴ്ച്ച ആയിരുന്നു അത്. അടുത്ത ദിവസം മോദി വാഷിംഗ്‌ടണിൽ ട്രംപിനെ തന്നെ കാണും.
"അതിഗംഭീരമായ തിരഞ്ഞടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങൾ," മോദി വാൻസിനോട് പറഞ്ഞു. "മഹത്തായ, മഹത്തായ വിജയം."
പാരിസിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം മോദി യുഎസിലേക്കു പറക്കും. സാങ്കേതിക വിദ്യ, പ്രതിരോധം, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളിൽ ഇന്ത്യയുടെ ആഗോള പങ്കാളിത്തം വികസിപ്പിക്കാനാണ് അദ്ദേഹത്തിന്റെ സന്ദർശനങ്ങൾ.
എ ഐ സാങ്കേതിക വിദ്യ മനുഷ്യ നന്മയ്ക്കു ഉതകും വിധം ജനാധിപത്യവത്കരിക്കണമെന്നു മോദി നേരത്തെ അഭിപ്രായപ്പെട്ടു.
Modi offers big cheer to JD Vance