Image

സ്മരണാഞ്ജലി... ഡി വിനയചന്ദ്രൻ (1946-2013) : പ്രസാദ് എണ്ണയ്ക്കാട്

Published on 11 February, 2025
സ്മരണാഞ്ജലി... ഡി വിനയചന്ദ്രൻ (1946-2013) : പ്രസാദ് എണ്ണയ്ക്കാട്

ആധുനിക മലയാളകവികളിൽ പ്രമുഖനായിരുന്ന  ഡി വിനയചന്ദ്രൻമാഷ് ഓർമ്മയായിട്ട് ഇന്ന് ഒരു വ്യാഴവട്ടം.കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ 'നരകം ഒരു പ്രേമകവിതയെഴുതുന്നു' എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.ചൊൽക്കവിതകൾക്ക് മലയാളത്തിൽ ജീവൻ നൽകിയ കവി കൂടിയായിരുന്നു വിനയചന്ദ്രൻ. ആലാപനത്തിലെ മൗലികത അദ്ദേഹത്തിന്റെ കവിതകളെ കൂടുതൽ ജനമനസ്സുകളിലെത്തിച്ചു.

1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അവിവാഹിതനായിരുന്ന വിനയചന്ദ്രൻ 2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ. ആശുപത്രിയിൽ അന്തരിച്ചു.

പുരസ്കാരങ്ങൾ:-
ആശാൻ സ്മാരക കവിതാ പുരസ്കാരം 2006.
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1992) - ‘നരകം ഒരു പ്രേമകവിതയെഴുതുന്നു‘ എന്ന കൃതിക്ക്.

നരകം ഒരു പ്രേമകവിത എഴുതുന്നു
ഡി. വിനയചന്ദ്രന്റെ കവിതകൾ
ദിശാസൂചി
കായിക്കരയിലെ കടൽ
വീട്ടിലേയ്ക്കുള്ള വഴി
സമയമാനസം
സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങൾ)
പൊടിച്ചി
ഉപരിക്കുന്ന് (നോവൽ)
പേരറിയാത്ത മരങ്ങൾ (കഥകൾ)
വംശഗാഥ (ഖണ്ഡകാവ്യം)
കണ്ണൻ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ)
നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ)
ജലംകൊണ്ട് മുറിവേറ്റവൻ (ലോർക കവിതകളുടെ പരിഭാഷ)
ആഫ്രിക്കൻ നാടോടിക്കഥകൾ (പുനരഖ്യാനം)
ദിഗംബര കവിതകൾ (പരിഭാഷ) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ.

അദ്ദേഹത്തിന്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം.!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക