Image

ഇല്ലിനോയിസ് മുൻ ഗവർണർ ബ്ലാഗോവിച്ചിന് പ്രസിഡന്റ് ട്രംപ് മാപ്പ് നൽകി

പി പി ചെറിയാൻ Published on 11 February, 2025
ഇല്ലിനോയിസ് മുൻ ഗവർണർ  ബ്ലാഗോവിച്ചിന് പ്രസിഡന്റ്   ട്രംപ് മാപ്പ് നൽകി

ചിക്കാഗോ: മുൻ ഇല്ലിനോയി  ഗവർണർ റോഡ് ബ്ലാഗോവിച്ചിന്റെ ഫെഡറൽ ജയിൽ ശിക്ഷ ഇളവ് ചെയ്ത്    പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണ്ണ മാപ്പ് നൽകി . 13 വർഷങ്ങൾക്ക് മുമ്പ്  ഒബാമ  സെനറ്റ് സീറ്റ് രാജി വച്ചപ്പോൾ അത്  വിൽക്കാൻ ശ്രമിച്ചത് എന്നിവയുൾപ്പെടെ നിരവധി അഴിമതി കുറ്റങ്ങൾ ആയിരുന്നു ആരോപിക്കപ്പെട്ടത്

മുഴുവൻ ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നെങ്കിൽ, കഴിഞ്ഞ വർഷം ബ്ലാഗോവിച്ച് മോചിതനാകുമായിരുന്നു. ട്രംപിന്റെ ശിക്ഷാ ഇളവിന്റെ സമയത്ത്, കൊളറാഡോ ജയിലിൽ 14 വർഷത്തെ തടവിൽ എട്ട് വർഷം ബ്ലാഗോവിച്ച് അനുഭവിച്ചിരുന്നു.

എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രസിഡന്റ് ട്രംപ് ചെയ്ത എല്ലാത്തിനും എപ്പോഴും അദ്ദേഹത്തോട് അഗാധമായ നന്ദിയുള്ളവനായിരിക്കുമെന്നും അദ്ദേഹം അമേരിക്കയ്ക്ക് വേണ്ടി മികച്ചത് ചെയ്യുമെന്നും  ഞാൻ കരുതുന്നു, തിങ്കളാഴ്ച ബ്ലാഗോ വിച്ച്  മാ ധ്യമപ്രവർത്തകരോട് പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക