പാരിസ്: കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25% തീരുവ ഏർപ്പെടുത്തിയതിന് എതിരെ വിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ട്രംപിന്റെ നടപടി പൂർണമായും നീതീകരിക്കാനാവാത്തതും അസ്വീകാര്യവുമായതാണ് എന്നാണ് ട്രൂഡോയുടെ വിമർശനം.
താരിഫുകൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപായി അവയുടെ പ്രതികൂല ഫലങ്ങൾ കാണിക്കുന്നതിനായി ഫെഡറൽ സർക്കാരും യുഎസ് ഭരണകൂടവുമായി സഹകരിക്കുമെന്ന് ട്രൂഡോ പറഞ്ഞു. എന്നാലും, തീരുവകളുമായി മുന്നോട്ട് പോയാൽ കാനഡയുടെ പ്രതികരണം അതിശക്തമായിരിക്കുമെന്ന് ട്രൂഡോ വ്യക്തമാക്കി.
കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് മുപ്പത് ദിവസത്തേക്ക് താൽക്കാലികമായി നിർത്താൻ യുഎസും കാനഡയും സമ്മതിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നടപടി