Image

നൈതികത ഉള്ളൊരു മനസ്സിന് എത്ര കാലം നിശ്ശബ്ദരായിരിക്കുവാന്‍ പറ്റും (രതീദേവി, ഷിക്കാഗോ)

Published on 11 February, 2025
നൈതികത ഉള്ളൊരു മനസ്സിന് എത്ര കാലം നിശ്ശബ്ദരായിരിക്കുവാന്‍ പറ്റും (രതീദേവി, ഷിക്കാഗോ)

ആർഷഭാരത സംസ്കാരത്തിൽ  വിശ്വപൌരൻ എന്ന വിശേഷണത്തിന് ഏറെ പ്രധാന്യമുള്ള കാലഘട്ടമാണിന്ന്. സമകാലിക സംഭവങ്ങൾ വിലയിരുത്തുമ്പോൾ   അമേരിക്കയിൽ നിന്നുള്ള  അനധികൃത കുടിയേറ്റക്കാരെ  കണ്ടെത്തി ചങ്ങലയുമിട്ട് ഇൻഡ്യയിലേക്ക് കയറ്റി അയച്ച സംഭവം വേദനിപ്പിക്കുന്നു .  നാം ഒരിക്കലും  കണ്ടിട്ടും  കേട്ടിട്ടുമില്ലാത്ത ഈ ഹതഭാഗ്യർക്കെതിരായി  ഇന്ത്യയിലെയും കേരളത്തിലെയും  ചില ഓൺലൈൻ  മാധ്യമങ്ങളും സോഷ്യൽ മിഡിയകളിലും   നടത്തുന്ന ഈ  ചിത്രവധം   അസഹനീയമാണ്.  

അമേരിക്കൻ നയങ്ങളെ  ഞാൻ  വിമർശിക്കുവാൻ വേണ്ടിയല്ല ഈ കുറിപ്പ്. അത് വിമർശനാതീതവുമല്ല.  അമേരിക്കയിൽ കുടിയേറാൻ സാഹചര്യ० കിട്ടിയാൽ മിക്കവരും  അതിനു ശ്രമിക്കും . ഇങ്ങനെ കുടിയേറാൻ ശ്രമിച്ചവരെ, കൊടും ക്രിമിനലുകളും ഭീകരവാദികളുമായിട്ടാണ്  ഇവർ  പ്രചരിപ്പിക്കുന്നത്.

അറസ്റ്റ് ചെയ്തു മടക്കിയയച്ചവരിൽ  ചിലർ നിയമപരമായി  കുടിയേറ്റത്തിനുള്ള എല്ലാപ്രക്രിയകളു० നടത്തി ഗ്രീൻ കാർഡ് കിട്ടാൻ കാത്തിരിക്കുന്നവരാണ്.

ഗ്രീൻ കാർഡിന്റെ  മുഴുവൻ പ്രക്രിയയ്ക്കും  1 മുതൽ 10 വര്ഷം  വരെ സമയ മെടുക്കും.

അഭയാർത്ഥി വിസയിൽ  വന്നവർ ,ജോലി വിസയിൽ  വന്നവർ .ഇതിൽ ഡോക്ടർമാർ, എൻഞ്ചിനിയർമാർ , അധ്യാപകർ  , തുടങ്ങിയവർ , കൂടാതെ     സ്റ്റുഡൻസ് വിസയിൽ വന്ന് പഠന० അവസാനിച്ചതിനുശേഷ० മറ്റൊരു യൂണിവേഴ്സിറ്റിയിൽ അപ്ളൈ ചെയ്ത് കാത്തിരിക്കുന്നവർ. മറ്റ് ചിലർ അമേരികയിൽ എങ്ങനെയോ വന്നു -  ഒരു വർഷങ്ങൾ  മുതൽ 10 വരെ  കഠിനാദ്ധ്വാനം  ചെയ്തു  നികുതി  അടച്ചതിനു ശേഷമാണ്  അവർ  ഗ്രീൻ കാർഡിന് അപേക്ഷിച്ചത്  . വർഷങ്ങളുടെ  കാത്തിരിപ്പിന് ശേഷം ഗ്രീൻ കാർഡ് കൈയിൽ  കിട്ടാൻ  ദിവസങ്ങൾ  ബാക്കി നിൽകുമ്പോഴാണ് പലരെയും ചങ്ങലക്കിട്ട് തിരിച്ചയത് .

ഇവിടെ അമേരികയിൽ   നൂറുകണക്കിനുഇന്തൃക്കാരുടെ  മലയാളികൾ   ഉൾപ്പെടെയുള്ളവരുടെ       
അച്ഛനമ്മമാർ  , സഹോദരങ്ങൾ  ഗ്രീൻ കാർഡ് അപ്ലൈ ചെയ്തവർ ഇപ്പോഴും അമേരിക്കയിലുണ്ട് . ആരെങ്കിലും ചൂണ്ടി കാണിച്ചാൽ , ചങ്ങലയിൽ ഇട്ടു കുറ്റവാളികളെപ്പോലെ   ഇവരെയും  കയറ്റി അയക്കും . അല്ലെങ്കിൽ  ഇവരെ ഗ്വാണ്ടാനാമോ പോലുള്ള ഇൻ്റർ നാഷണൽ കുറ്റവാളികളും  ഭീകരവാദികളും  നിറഞ്ഞു  ജയിലുകളിൽ ഈ  സാധുക്കളെ അടക്കുമെന്നു  കേൾക്കുന്നതുതന്നെ ഭീതിയാണ്. വേലിചാടി  വന്നവർക്കുവേണ്ടിയല്ല ഞാനിതു എഴുതിയത്.  

നിയമവിരുദ്ധമായി താമസിക്കുന്നവരെ കയററി അയ്ക്കന്നതിൽ   തെറ്റ് ഇല്ല .    പക്ഷേ,അതിനു മുൻപ് പല നിയമ ക്രമങ്ങളുണ്ട്, ഉടമ്പടികളുണ്ട്. അതിലൊന്നാണ് അവരെ കേൾക്കുക എന്നുളള അന്താരാഷ്ട്ര നിയമം  .  ഉദാഹരണം ഒരു മാസത്തിനകം ഗ്രീൻ കാർഡ് കിട്ടുമെന്ന് ഉറപ്പുള്ളവർ ആ രേഖ കാണിച്ചാൽ  അതുവരെ നില്ക്കുവാനുള്ള അനുമതിയും  സാവകാശവും  കൊടുക്കുക .

കൂടുംബ സമേതം താമസിക്കുമ്പോൾ  ഭക്ഷണം വാങ്ങുവാൻ  പോകുന്ന ഗൃഹനാഥനെ  അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു .  കാത്തിരിക്കുന്ന    ഭാര്യയുടെയും  മക്കളുടെയും ഭീതി !!   .

വർഷങ്ങളായി  അമേരികയിൽ താമസിച്ചവരെ  അവരുടെ അത്യാവശ്യ സാധനങ്ങൾ പോലും എടുക്കാൻ കഴിയാതെ ഉടുതുണി  മാത്രമായി മടക്കിയയ്ക്കുന്നു . ഇത്  സാമുഹ്യവും സാംസ്കാരികവും , സാമ്പത്തികവും മന:ശാസ്ത്രപരവുമായ ഒട്ടനവധി പ്രശ്നങ്ങൾ സൃഷ്ടിക്കും .

ഈ ധൃതി വേണ്ടായിരുന്നു . എന്റെ അഭിപ്രായത്തിൽ  ‘ആറു  മാസത്തിനകം  അനധികൃതകുടിയേറ്റക്കാർ  അമേരിക്ക വിട്ട് പോകണമെന്ന് പ്രഖ്യാപിക്കുക’ അപ്പോൾ കുറെയേറെ ആൾക്കാർ  അവരുടെ സാമഗ്രികൾ  പെറുക്കി കെട്ടി  അമേരിക്ക വിടുമായിരുന്നു .

നമുക്ക് ഒരു കാര്യം ചെയ്യുവാൻ കഴിയും

ഫൊക്കാന , ഫോമ പോലെയുള്ള സാമൂഹ്യ സാംസ്കാരിയ സംഘടനകൾ, കൂടാതെ പ്രവാസികളുടെ ക്ഷേമം ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന  കേരളത്തിലെ നോർക്ക , ലോക കേരളസഭ പോലുയുള്ള സംഘടനകൾക്ക് 
അമേരിക്കയിൽ  അപ്പീൽ  കൊടുക്കുവാൻ  കഴിയും. വ്യക്തികൾക്കും അപ്പീൽ കൊടുക്കുവാൻ കഴിയും.

ഗ്രീൻ കാർഡ് ,പലതരം വിസകൾ , വർക്കിങ് പെർമിറ്റ് തുടങ്ങിയവയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക്   അന്താരാഷ്ട്ര നിയമം പരിപാലിക്കണമെന്ന് നമുക്ക് അപ്പീൽ  നല്കാം . ഇതിൽ  ദേശ വിരുദ്ധത ഒന്നുമില്ല .  

അമേരിക്കൻ ജനാധിപത്യ വ്യവസ്ഥയിൽ ഇത് അനുവദനീയമാണ്. ഉദാ:ട്രാൻസ് ജൻ്റേഴ്സിൻ്റെ അവകാശങ്ങൾ അമേരിക്കൻ പ്രസിഡൻ്റ്   നിരോധിച്ചുകൊണ്ട് ഒപ്പു വച്ചപ്പോൾ അമേരിക്കയിലെ 14  സ്റ്റേറ്റ് ഇതിനെതിരെ  അപ്പീൽ  ഫയൽ    ചെയ്തു.  കൂടാതെ മൂന്ന് ഡോക്ടർമാരും  ട്രാൻസ് വിരുദ്ധ ഉത്തരവിനെ വെല്ലുവിളിച്ച് വ്യക്തിപരമായി വെള്ളിയാഴ്ച    കേസ് ഫയൽ ചെയ്തു.

ആധുനിക കാലത്ത്    ജനിക്കുകയും   ജീവിക്കുകയും ചെയ്യുന്ന  നമ്മൾക്ക്    സഹജീവികളെകളോടെ എന്തിനാണ് ഇത്ര വെറുപ്പും  വിദ്വേഷവും?  വിശിഷ്യാ , ഇന്ത്യക്കാരായ നമുക്ക് ഇന്ത്യക്കാരെ ചങ്ങലക്കിട്ട് തിരികെ കൊണ്ട് വിട്ടു എന്നു കേൾക്കുമ്പോൾ  ഇന്ത്യയിൽ ഉള്ളവർ  ആഹ്ളാദിക്കുന്നു, എന്തൊരു വിരോധാഭാസം!!

ഇതിൽ ഗ്രീൻ കാർഡിനു  അപേക്ഷിച്ച് കാത്തിരുന്ന ഡോക്ടർമാർ , അധ്യാപകർ , നഴ്സ്മാർ തുടങ്ങിയവരുമുണ്ട്.     ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യപ്പെരുപ്പമുള്ള രാജ്യമാണ് ഇന്ത്യ. കുടിയേറ്റം എന്നത് അനിവാര്യമായിരിക്കുന്നു. നിയമപരമായി അത് നടക്കട്ടെ .

അനധികൃത  കുടിയേറ്റക്കാരെയും കൊണ്ട്    പുറപ്പെട്ട  അമേരിക്കൻ സൈന്യ വിമാനം കൊളംബിയൻ പൗരന്മാരെ  കൊണ്ട്  അവിടെ ഇറങ്ങിയപ്പോൾ  ആ  രാജ്യം  തിരിച്ചയച്ചു. യാത്രാവിമാനത്തിൽ കൈയ്യിലോ കാലിലോ ചങ്ങല ഇല്ലാതെ മടങ്ങി എത്തിയ   അവരെ  സ്വീകരിച്ചു  അവിടത്തെ പ്രസിഡൻ്റ്  ഗുസ്താവോ പെഡ്രോ. ‘കുടിയേറ്റക്കാർ ക്രിമനലുകൾ അല്ലായെന്ന് ’ ഉച്ചത്തിൽ പറഞ്ഞാണ്  അവരെ സ്വീകരിച്ചത്. നമ്രശിരസുമായി  നിരാലംബരായി  വന്നിറങ്ങിയ ആ കുടിയേറ്റക്കാരിൽ ഈ വാക്കുകൾ എത്രമേൽ ആത്മ വിശ്വാസമാണ്  ഉണ്ടാക്കിയതെന്ന് നമുക്കൂഹിക്കാം!

ഇന്ത്യയിൽ ജനിച്ച എന്നിൽ  ഇന്ത്യയെന്നത് ഒരു വികാരമാണ് .  ഗുജറാത്തികളെന്നോ, മലയാളികളെന്നോ എനിക്കില്ല. അവരെ പരിഹസിക്കുവാൻ  എനിക് കഴിയില്ല        

മാനവികതയിൽ വിശ്വസിക്കുന്ന  എഴുത്തുകാരി എന്ന നിലയിലു० ഒരു മനുഷ്യാവകാശ പ്രവർത്തകനിലയിലു० ഇത്രയെങ്കിലു० എഴുതിയില്ലെങ്കിൽ എന്നിലെ നൈതികതയോട് പൊരുത്തപ്പെടാൻ എനിക്കു കഴിയില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക