യുഎസ് ഡയറക്റ്റർ ഓഫ് നാഷനൽ ഇന്റലിജൻസ് ആയി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്ത മുൻ കോൺഗ്രസ് അംഗം തുൾസി ഗബ്ബാർഡ് സെനറ്റ് കമ്മിറ്റിയുടെ പ്രോസെഡ്യൂറൽ വോട്ട് ജയിച്ചു. ഇനി സെനറ്റ് ഫ്ലോറിൽ അന്തിമ വോട്ടിംഗ്.
സെനറ്റിലെ ചർച്ച പരിമിതപ്പെടുത്തി ഗബ്ബാർഡിന്റെ നോമിനേഷൻ ഉറപ്പാക്കാനുളള നടപടിക്ക് സെനറ്റ് 52-46 വോട്ടിൽ അംഗീകാരം നൽകി. 100 അംഗ സെനറ്റിൽ ഈയാഴ്ച്ച തന്നെ വോട്ടെടുക്കുമ്പോൾ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടി അവരെ അംഗീകരിച്ചെടുക്കും എന്നാണ് കരുതേണ്ടത്.
അമേരിക്കയുടെ ശത്രുക്കൾ എന്നു അറിയപ്പെടുന്ന റഷ്യ, സിറിയ എന്നിങ്ങയുള്ള രാജ്യങ്ങളെ പിന്തുണച്ചു സംസാരിച്ചിട്ടുള്ള ഗബ്ബാർഡിന്റെ നോമിനേഷൻ സെനറ്റിന് അയക്കാൻ 9-8 വോട്ടിനാണ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി നേരത്തെ തീരുമാനിച്ചത്.
മുൻ ഡെമോക്രാറ്റും ഹിന്ദു മത വിശ്വാസിയുമായ ഗബ്ബാർഡിന്റെ (43) പല നിലപാടുകളും സെനറ്റ് കമ്മിറ്റിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാൽ അവർക്കു വേണ്ടി ട്രംപ് സമ്മർദം ചെലുത്തിയതോടെ പാർട്ടി ഒറ്റക്കെട്ടായി പിന്തുണച്ചു.
രാജ്യത്തെ 18 ഇന്റലിജൻസ് ഏജന്സികളുടെയും മേധാവിയാകുന്ന സ്ഥാനത്തേക്കു വരാനുള്ള യോഗ്യതകളൊന്നും ഗബ്ബാർഡിനില്ല എന്നു ഡെമോക്രറ്റുകൾ വാദിക്കുന്നു. അവർക്കെതിരെ കമ്മിറ്റിയിൽ ഡെമോക്രാറ്റിക് സെനറ്റർ ആദം ഷിഫ് ശക്തമായ ഭാഷയിൽ സംസാരിച്ചു.
Gabbard seen poised for confirmation