Image

കാട്ടാനയാക്രമണത്തില്‍ ഒറ്റ ദിവസം പൊലിഞ്ഞത് മൂന്ന് ജീവനുകള്‍; ആശങ്കയില്‍ വനമേഖലയില്‍ താമസിക്കുന്നവര്‍   

Published on 11 February, 2025
കാട്ടാനയാക്രമണത്തില്‍ ഒറ്റ ദിവസം പൊലിഞ്ഞത് മൂന്ന് ജീവനുകള്‍; ആശങ്കയില്‍ വനമേഖലയില്‍ താമസിക്കുന്നവര്‍   

കല്‍പ്പറ്റ: കേരളത്തില്‍ കഴിഞ്ഞ ഒരുദിവസത്തിനിടെ കാട്ടാനയക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍.  തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകളിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പട്ടത്.

തിരുവനന്തപുരം പാലോട് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയയാള്‍ കൊല്ലപ്പെട്ട സംഭവമാണ് ഏറ്റവുമൊടുവിലത്തേത്. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടില്‍ ബാബു വിന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രി ആറുമണിയോടെ പരിസരവാസികള്‍ കണ്ടെത്തിയത്. നാലു ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു.

നേരത്തെ, വയനാട്ടിലും കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ചിരുന്നു. വയനാട് നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (24)ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് മനുവിനെ കാട്ടാനയക്രമിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ കാട്ടാനയക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിടും മുമ്പാണ് രണ്ടാമത്തെ ആക്രമണം.

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരികെ വരുന്നതിനിടയിലാണ് മാനുവിനെ കാട്ടാനയക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂല്‍പ്പുഴ. വനാതിര്‍ത്തി മേഖലയിലാണ് സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മാനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം.

ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പന്‍പാറയിലായിരുന്നു കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്. കൊമ്പന്‍പാറ ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റിനു സമീപത്തുവച്ചായിരുന്നു സംഭവം.

തിങ്കളാഴ്ച് വൈകീട്ട് സമീപത്തെ വഴിയിലൂടെ നടന്നു പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. അരുവിയിലേക്ക് കുളിക്കാന്‍ പോയതായിരുന്നു സോഫിയ. കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

സോഫിയെ ആക്രമിച്ച ശേഷം ഏറെ സമയം ആന മൃതദേഹത്തിനു സമീപം നിലയുറപ്പിച്ചിരുന്നു. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് സോഫിയും കുടുംബവും താമസിക്കുന്നത്.

സംസ്ഥാനത്ത് ഈ മാസം മാത്രം കാട്ടാനയക്രമണത്തില്‍ ജീവന്‍പൊലിയുന്ന നാലാമത്തെ ആളാണ് ബാബു. കഴിഞ്ഞാഴ്ച ഇടുക്കി മറയൂരില്‍ ഉണ്ടായ കാട്ടാനയക്രമണത്തില്‍ ഫയര്‍ ലൈന്‍ തെളിക്കാന്‍ പോയ അന്‍പത്തിയേഴുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

തിങ്കളാഴ്ച എറണാകുളത്ത് ഉണ്ടായ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. എറണാകുളം കുളിരാന്‍തോടില്‍ കാലടി പ്ലാന്റേഷനിലെ തൊഴിലാളി പ്രസാദിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റത്. പ്രസാദിനെ ആന തുമ്പിക്കൈ ചുരുട്ടി വലിച്ചെറിയുകയായിരുന്നു.

പുലി ഭീതിക്കു പിന്നാലെ ആനശല്യവും വര്‍ധിച്ചതോടെ വനമേഖലയോട് ചേര്‍ന്ന ജീവിക്കുന്നവര്‍ കടുത്ത ഭീതിയിലാണ്. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
 

Join WhatsApp News
Human 2025-02-11 14:44:37
Why don't we kill all these stupid elephants ?
Bharatheeyan 2025-02-11 17:26:40
കാട്ടിലേക്ക് മനുഷ്യർ കുടിയേറിയപ്പോൾ പാവം ആനകൾ നാട്ടിലേക്കിറങ്ങി. മിണ്ടാപ്രാണികളായ അവരെ കൊല്ലുന്നത് ക്രൂരതയല്ലേ. അവരെ കാട്ടിലേക്ക് വിടുക. മനുഷ്യൻ നാട്ടിൽ കഴിയുക. മതതീവ്രവാദമുള്ള ശ്രീ മാത്തുള്ള അവർകൾ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇടപെടണം. ദൈവത്തിന് മനുഷ്യരോട് മാത്രമേ സ്നേഹമുള്ളു എന്ന് നമ്മൾക്ക് എങ്ങനെ നിശ്ചയിക്കാൻ കഴിയു
Nainaan Mathullah 2025-02-14 13:55:04
Bharatheeyan call me ‘mathatheevravaadhi’. Looks like ‘mathatheevravadham, and racism hiding in Bharatheeyan. He must be part of the ‘emalayalee gang’ spreading lies for political purpose. Animals are not above human beings. When God created other animals, God gave the power to rule over animals to man. God said”The fear and dread of you shall rest on every animal of the earth, and on every bird of the air, on everything that creeps on the ground, and all the fish of the sea; into your hand they are delivered. Every moving thing that lives shall be food for you. Is there such a situation as in Kerala anywhere else in the world? Laws were made in India against such natural laws practiced in other countries. In other countries, if wild animals multiply permission is given to hunt them.Because of stray dogs and wild animals, life in Kerala is very difficult now. The political agenda behind it can be to scare the people of Vayanadu, and force them to move away from there, and to get their fertile properties at cheap price. It can be part of the agenda of persecuting minorities as mostly minorities living in those areas. The policies of the forest department controlled by religious and racial interests, looks like behind it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക